300 കിമി മൈലേജ്, മോഹവില; എതിരാളികളെ ഞെട്ടിച്ച് ഐഎംഇ റാപ്പിഡ് സ്‍കൂട്ടര്‍!

Published : Sep 07, 2023, 10:16 AM IST
300 കിമി മൈലേജ്, മോഹവില; എതിരാളികളെ ഞെട്ടിച്ച് ഐഎംഇ റാപ്പിഡ് സ്‍കൂട്ടര്‍!

Synopsis

പുതിയ ഐഎംഇ റാപ്പിഡ് ഇലക്ട്രിക് സ്‌കൂട്ടർ ഒറ്റ ചാർജിൽ 300 കിലോമീറ്റർ റേഞ്ചും 80 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. വേരിയന്റിനെ ആശ്രയിച്ച് 99,000 രൂപ മുതൽ 1.48 ലക്ഷം രൂപ വരെയാണ് ഐഎംഇ റാപ്പിഡിന്റെ വില.

ബെംഗളൂരു ആസ്ഥാനമായുള്ള മൾട്ടി-ബ്രാൻഡ് ഇലക്ട്രിക് ടൂവീലര്‍ റീട്ടെയിൽ സ്റ്റാർട്ടപ്പ് കമ്പനിയായ മൈ ഇവി സ്റ്റോർ  ഇലക്ട്രിക് ഇരുചക്ര വാഹനമായ ഐഎംഇ റാപ്പിഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഐഎംഇ റാപ്പിഡ് ഇലക്ട്രിക് സ്‌കൂട്ടർ ഒറ്റ ചാർജിൽ 300 കിലോമീറ്റർ റേഞ്ചും 80 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. വേരിയന്റിനെ ആശ്രയിച്ച് 99,000 രൂപ മുതൽ 1.48 ലക്ഷം രൂപ വരെയാണ് ഐഎംഇ റാപ്പിഡിന്റെ വില.

ബ്രാൻഡിന്റെ സ്മാർട്ട് റേഞ്ച് ടെക്നോളജി (SRT) കാരണമാണ് റാപ്പിഡിന്റെ ഉയർന്ന റേഞ്ച് സാധ്യമാകുന്നതെന്ന് മൈ ഇവി സ്റ്റോർ അവകാശപ്പെടുന്നു. കൃത്യമായ റേഞ്ച് പ്രവചനങ്ങൾ നൽകുന്നതിന് ബാറ്ററി നില, കാലാവസ്ഥ, ട്രാഫിക് സാന്ദ്രത, ഡ്രൈവിംഗ് പാറ്റേണുകൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തത്സമയ ഡാറ്റ ഈ സിസ്റ്റം ബുദ്ധിപരമായി വിശകലനം ചെയ്യുന്നു.

ഐഎംഇ റാപ്പിഡ് ആദ്യം ബെംഗളൂരുവിൽ അവതരിപ്പിക്കുകയും പിന്നീട് കർണാടകയിലുടനീളം അതിന്റെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യാനാണ് കമ്പനിയുടെ നീക്കം. കമ്പനി നിലവിൽ ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്ന ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള കമ്പനി ഓപ്പറേറ്റഡ് (FOCO) മോഡലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കർണാടകയിലുടനീളമുള്ള 15 മുതൽ 20 നഗരങ്ങളിൽ സമീപഭാവിയിൽ കമ്പനി സാന്നിധ്യം വിപുലീകരിക്കും.

ഒറ്റ ചാർജിൽ 100, 200, 300 കിലോമീറ്റർ റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്ന മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് ഐഎംഇ റാപ്പിഡ് ആദ്യം പുറത്തിറക്കുന്നത്. 2000 വാട്ട് മോട്ടോർ (2kWh മോട്ടോർ), യഥാക്രമം 60V - 26/52/72 AH ബാറ്ററി ശേഷി എന്നിവയാൽ പ്രവർത്തിക്കുന്ന ഈ സ്കൂട്ടർ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കുന്നു. മൈ ഇവി സ്റ്റോർ എല്ലാ ഉപഭോക്താക്കൾക്കും വാഹനങ്ങളുടെ തടസ്സരഹിതമായ സേവനം സുഗമമാക്കുന്നതിന് ബെംഗളൂരുവിലുടനീളം വാറന്റിയും എളുപ്പമുള്ള സ്പെയർ പാർട്‌സ് ലഭ്യതയും വാഗ്ദാനം ചെയ്യുന്നു.

എംജി ആസ്റ്റർ ബ്ലാക്ക്‌സ്റ്റോം ഇന്ത്യയിൽ, വില അറിയണോ?

ഉപഭോക്താക്കൾക്കായി ആകർഷകവും തടസ്സരഹിതവും ലളിതവുമായ സാമ്പത്തിക പദ്ധതികൾ സുഗമമാക്കുന്നതിന്, കൊട്ടക് മഹീന്ദ്ര, ശ്രീറാം ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി മൈ ഇവി സ്റ്റോർ സഹകരിക്കുന്നുണ്ട്.

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം അടിയന്തിര നടപടി ആവശ്യപ്പെടുന്നുവന്നും ഇലക്ട്രിക് വാഹനങ്ങൾ ഏറ്റവും പ്രായോഗികമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു. മൈ ഇവി സ്റ്റോർ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പുനീത് ഗൗഡ പറഞ്ഞു. 

youtubevideo
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം