പ്രൈവറ്റ് ജെറ്റുള്ള ഏക തെന്നിന്ത്യന്‍ നടിയായി നയന്‍താര; വില കേട്ടാല്‍ തലകറങ്ങും!

Published : Oct 01, 2023, 03:47 PM ISTUpdated : Oct 01, 2023, 03:57 PM IST
പ്രൈവറ്റ് ജെറ്റുള്ള ഏക തെന്നിന്ത്യന്‍ നടിയായി നയന്‍താര; വില കേട്ടാല്‍ തലകറങ്ങും!

Synopsis

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരക്ക് 200 കോടി രൂപയിലേറെ ആസ്‍തിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യൻ നടിയായി  താരം മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് 50 കോടിയോളം വിലമതിക്കുമെന്നാണ് റിപ്പോർട്ട്.

ഡംബരപൂർണമായ വീടുകൾ മുതൽ മികച്ച കാറുകൾ, ഡിസൈനർ വസ്ത്രങ്ങൾ, വിശിഷ്‍ടമായ വാച്ചുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ സമൃദ്ധമായ ജീവിതശൈലി ആസ്വദിക്കുന്നതിന് പ്രശസ്‍തരാണ് സെലിബ്രിറ്റികൾ. തങ്ങളെത്തന്നെ ആഹ്ളാദിപ്പിക്കുന്നതിനും ഗംഭീരമായ ജീവിതം നയിക്കുന്നതിനും അവർ ഒരു ചെലവും ഒഴിവാക്കുന്നില്ല. തെന്നിന്ത്യൻ താരങ്ങളും ഇതിന് അപവാദമല്ല. എന്നാൽ ദക്ഷിണേന്ത്യയിൽ ഒരു നടിക്ക് മാത്രമേ ഒരു സ്വകാര്യ ജെറ്റ് സ്വന്തമായുള്ളുവെന്ന് നിങ്ങൾക്കറിയാമോ?

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ആ താരം.  ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരക്ക് 200 കോടി രൂപയിലേറെ ആസ്‍തിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യൻ നടിയായി  താരം മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് 50 കോടിയോളം വിലമതിക്കുമെന്നാണ് റിപ്പോർട്ട്. പലപ്പോഴും, നയൻതാരയും അവരുടെ ഭർത്താവ് വിഘ്നേഷ് ശിവനും ഈ സ്വകാര്യ ജെറ്റ് സ്വകാര്യ യാത്രകൾക്കും വേണ്ടി ഉപയോഗിക്കുന്നു. ഇപ്പോള്‍ നയന്‍താര പുതുതായി വാങ്ങിയ പ്രൈവറ്റ് ജെറ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. 

വിഘ്‌നേഷ് ശിവനും നയന്‍താരയും ഈ ജെറ്റില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ജെറ്റിന്റെ ഇന്റീരിയര്‍ തികച്ചും ആഡംബര പൂര്‍ണമാണ്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകളാണ് ജെറ്റ് വിമാനത്താവളത്തിന്റെ അകത്തളത്തില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയെയും വിഘ്‌നേശിനെയും കൂടാതെ മറ്റ് യാത്രക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുള്ള സൗകര്യവും ഇതിനകത്തുണ്ട്. ശുചിമുറിയും വാഷ് ബേസിനുകളുമൊക്കെ ഇതില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.  വിശ്രമിക്കാന്‍ കിടപ്പുമുറി പോലും ഇതിനകത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

"മനസിലായോ?" ഒന്നുമില്ലായ്‍മയില്‍നിന്നും ഗുജറാത്ത് കോടികള്‍ ആസ്‍തിയുള്ള ഇന്ത്യൻ ഓട്ടോ ഹബ്ബായത് വെറുതെയല്ല!

സിനിമകളിലൂടെ മാത്രമല്ല പരസ്യചിത്രങ്ങളിലൂടെയും നയന്‍താര കോടികള്‍ സമ്പാദിക്കുന്നുണ്ട്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ക്ക് നയന്‍താര അഞ്ച് കോടി രൂപ വരെയാണ് ഈടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ നാല് അത്യാഡംബര വസതികളും നയന്‍താരക്കുണ്ട്.  ഫ്ലാറ്റുകളില്‍ ഒരു സിനിമാ ഹാൾ, നീന്തൽക്കുളം, മൾട്ടിഫങ്ഷണൽ ജിം എന്നിവയുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ 30 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാർട്ടുമെന്റുകളും അവർക്കുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നടി മുംബൈയിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു.

നിരവധി ആഡംബര കാറുകളും നയൻതാരയ്ക്ക് സ്വന്തമായുണ്ട്. 1.76 കോടി രൂപയുടേതാണ് ഇവരുടെ ഏറ്റവും വിലകൂടിയ കാർ. ബിഎംഡബ്ല്യുവിന്റെ 7 സീരീസ് കാറാണിത്. ഒരു കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് GLS350D കാറും താരം സ്വന്തമാക്കിയിട്ടുണ്ട്. നയൻതാരയ്ക്ക് ബിഎംഡബ്ല്യു 5 സീരീസ് കാറുമുണ്ട്.

അതേസമയം ഇന്ത്യൻ സിനിമയിൽ, പ്രിയങ്ക ചോപ്ര, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത് തുടങ്ങിയ നിരവധി ബോളിവുഡ് നടിമാരും സ്വകാര്യ വിമാന യാത്രയുടെ ആഡംബരങ്ങൾ ആസ്വദിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയിലുണ്ട്. 

youtubevideo

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ