അർബൻ ക്രൂയിസറിന് പുത്തന്‍ ആക്‌സസറികളുമായി ടൊയോട്ട

Web Desk   | Asianet News
Published : Nov 23, 2020, 12:04 PM IST
അർബൻ ക്രൂയിസറിന് പുത്തന്‍ ആക്‌സസറികളുമായി ടൊയോട്ട

Synopsis

52,749 രൂപ വിലമതിക്കുന്ന 20 ഔദ്യോഗിക ആക്‌സസറികൾ വാഹനത്തിനായി ടൊയോട്ട പുറത്തിറക്കുന്നത്

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ പുതിയ അർബൻ ക്രൂയിസറിനെ ഈ വർഷം ആദ്യമാണ് ടൊയോട്ട പുറത്തിറക്കിയത്. മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലായ ഈ വാഹനം സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ടൊയോട്ടയുടെ ആദ്യത്തെ വാഹനവുമാണ്. 

ഇപ്പോഴിതാ  വാഹനത്തിന് ഔദ്യോഗിക ആക്‌സസറികളുമായി എത്തിയിരിക്കുകയാണ് കമ്പനി എന്ന് കാര്‍ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 52,749 രൂപ വിലമതിക്കുന്ന 20 ഔദ്യോഗിക ആക്‌സസറികൾ വാഹനത്തിനായി ടൊയോട്ട പുറത്തിറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മിനി ഫോർച്യൂണർ ലുക്കില്‍ മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് മോഡലുകളിലാണ് പുതിയ എസ്‌യുവി എത്തുന്നത്. അർബൻ ക്രൂയിസറിൽ പുതിയ കെ സീരീസ് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ മാനുവൽ ഓട്ടോമാറ്റിക് ഓപ്‌ഷനിൽ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയും ഉറപ്പ് നൽകുന്നു. എല്ലാ ഓട്ടോമാറ്റിക് വേരിയന്റിലും നവീന ലിഥിയം അയൺ ബാറ്ററി, സ്റ്റാർട്ടർ ജനറേറ്റർ എന്നിവ ഉറപ്പ് നൽകുന്നു. കരുത്തുറ്റ ബോൾഡ് ഗ്രിൽ, ട്രെപ്പീസോയിടൽ ഫോഗ് ലാമ്പ്, ഡ്യുവൽ ചേംബർ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, ഡ്യുവൽ ഫങ്ങ്ഷൻ ഡി ആർ എൽ കം ഇൻഡിക്കേറ്റർ എന്നിവയാണ് ഹാർബർ ക്രൂയിസറിന്റെ പ്രത്യേകതകൾ. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ ടോൺ നിറങ്ങൾ, തനതായ ബ്രൗൺ നിറം എന്നിങ്ങനെ വ്യത്യസ്ത ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്കു തെരഞ്ഞെടുക്കാവുന്നതാണ്.

ഓട്ടോമാറ്റിക് മോഡലുകൾക്ക് ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തുക. ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, സെന്റർ ക്യാപ് ഉള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഡേ / നൈറ്റ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ ടോപ്പ് എൻഡ് പതിപ്പിൽ ടൊയോട്ട വാഗ്ദാനം ചെയ്യും. യുഎസ്ബി, ഓക്സ്-ഇൻ കണക്റ്റിവിറ്റിയും റിമോട്ട് കൺട്രോൾ, എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ ഉള്ള സ്മാർട്ട് എൻട്രി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾ എന്നിവയും അർബൻ ക്രൂയിസിന്റെ ഭാഗമാകും. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ