പുത്തന്‍ ബൊലേറോ എത്തി

By Web TeamFirst Published Mar 27, 2020, 7:35 PM IST
Highlights

ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര ബൊലേറോ എസ് യുവിയുടെ വില പ്രഖ്യാപിച്ചു. 7.76 ലക്ഷം മുതല്‍ 8.78 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര ബൊലേറോ എസ് യുവിയുടെ വില പ്രഖ്യാപിച്ചു. 7.76 ലക്ഷം മുതല്‍ 8.78 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

പരിഷ്‌കരിച്ച ഗ്രില്‍, പുതുക്കിയ ബോണറ്റ്, പുതിയ ഹെഡ്‌ലാംപുകള്‍ എന്നിവ പുതിയ മഹീന്ദ്ര ബൊലേറോയില്‍ കാണാം. ഹെഡ്‌ലാംപുകളില്‍ ഇപ്പോഴും ഹാലജന്‍ ബള്‍ബുകളാണ്. എന്നാല്‍ ബീം ലൈറ്റ്, ഹസാര്‍ഡ് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ് എന്നിവ വൃത്തിയായി വേര്‍തിരിച്ചു. പുതിയ എയര്‍ ഡാം, ഫോഗ് ലാംപുകള്‍ക്ക് ഹൗസിംഗ് എന്നിവ നല്‍കി മുന്നിലെ ബംപര്‍ പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്തു. പിറകില്‍, ടെയ്ല്‍ ലാംപുകള്‍ നവീകരിച്ചു. ബൂട്ട് ഗേറ്റിന് ഡോര്‍ ഹാന്‍ഡില്‍ നല്‍കി.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, എംഹോക് 75 ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 3,600 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 1,600- 2,200 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഇന്ധന ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്.

ഇരട്ട എയര്‍ബാഗുകള്‍, ഹൈ സ്പീഡ് അലര്‍ട്ട്, ഡ്രൈവര്‍ക്കും കോ- ഡ്രൈവര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ 2020 മഹീന്ദ്ര ബൊലേറോയില്‍ സ്റ്റാന്‍ഡേഡായി നല്‍കി.

സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000ത്തിന്‍റെ ആദ്യത്തില്‍ കമ്പനി ബൊലേറോ എസ്‍യുവിക്ക് രൂപം കൊടുക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചകാലം മുതല്‍ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ബൊലേറോ. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. 

click me!