വാങ്ങി ഷോറൂമില്‍ നിന്നും ഇറങ്ങുന്നതിനിടെ ഗേറ്റിലിടിച്ച് തലകുത്തി മറിഞ്ഞ് പുത്തന്‍ കാര്‍!

Web Desk   | Asianet News
Published : Jun 20, 2020, 12:21 PM ISTUpdated : Jun 20, 2020, 02:51 PM IST
വാങ്ങി ഷോറൂമില്‍ നിന്നും ഇറങ്ങുന്നതിനിടെ ഗേറ്റിലിടിച്ച് തലകുത്തി മറിഞ്ഞ് പുത്തന്‍ കാര്‍!

Synopsis

മുന്നോട്ടെടുത്ത ഉടന്‍ കാര്‍ മറ്റൊരു കാറില്‍ തട്ടി ഷോറൂമിലെ ഗേറ്റില്‍ ഇടിച്ചു തലകുത്തനെ മറിയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കണാം

പുതിയ ഒരു കാര്‍ എന്നത് പലരുടെയും ദീര്‍ഘകാലത്തെ സ്വപ്‍നമായിരിക്കും. പുത്തന്‍ കാര്‍ ഷോറൂമില്‍ നിന്ന് ഡെലിവറി ചെയ്യുന്നതും ആദ്യ യാത്രയുമൊന്നും ആരും ഒരിക്കലും മറക്കാനിടയില്ല.  കാരണം സ്വപ്‍നവാഹനവുമായിട്ടുള്ള ആദ്യത്തെ യാത്ര ഒരു വേറിട്ട അനുഭവം തന്നെയാവും. എന്നാല്‍ തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു കുടുംബം തങ്ങളുടെ പുത്തന്‍ കാറിലെ ആദ്യ യാത്ര ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‍ടപ്പെടില്ല, മറക്കാനും ഇടയില്ല! 

കാരണം എന്തെന്നല്ലേ? വളരെ ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ കാര്‍ ആദ്യ മിനിറ്റില്‍ തന്നെ ഷോറൂമിന്റെ ഗേറ്റിലിടിച്ച് തലകീഴായി മറിഞ്ഞത് എങ്ങനെ മറക്കാനാണ്? കാര്‍ ആദ്യമായി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മുന്നോട്ടെടുത്ത കാര്‍ മറ്റൊരു കാറില്‍ തട്ടി ഷോറൂമിലെ ഗേറ്റില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.

പുതുതായി വാങ്ങിയ ഫോക്‌സ്‌വാഗൺ പോളോ ആണ് അപകടത്തില്‍പ്പെട്ടത്.  സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  മുന്നോട്ടെടുത്ത കാര്‍ മറ്റൊരു കാറില്‍ തട്ടി ഷോറൂമിലെ ഗേറ്റില്‍ ഇടിച്ചു തലകുത്തനെ മറിയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കണാം. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുന്നതും വ്യക്തമാണ്. 

അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ലെന്നാണ് സൂചന. എന്നാല്‍ തലകീഴായി മറിഞ്ഞ കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ