പുതിയ ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്‍റ് ചിത്രങ്ങള്‍ പുറത്ത്

By Web TeamFirst Published Jan 27, 2021, 4:14 PM IST
Highlights

CB125R അധിഷ്ഠിത ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട 

CB125R അധിഷ്ഠിത ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട എന്ന് റിപ്പോര്‍ട്ട് . ഇതിന്റെ പുതിയ പേറ്റന്റ് ചിത്രങ്ങള്‍ ഇപ്പോൾ പുറത്തുവന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ പേറ്റന്റ് ചിത്രങ്ങള്‍ പുതിയ ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി, മോട്ടോര്‍ സ്ഥാനം എന്നിവ വെളിപ്പെടുത്തുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം സമാനമായ ഫ്രെയിമും മറ്റ് ചേസിസ് ഭാഗങ്ങളും ഉപയോഗിക്കും.

ടാങ്കിന്റെ ഇരുവശത്തും എയര്‍ ഇന്‍ലെറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇത് ബാറ്ററിക്ക് ചുറ്റും തണുപ്പിക്കുന്ന വായു വിതരണം ചെയ്യാന്‍ ഉപയോഗിക്കും. ബാറ്ററി ടാങ്കിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. lപരമ്പരാഗത സിലൗറ്റ് കേടുകൂടാതെ കമ്പനി അതിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.  ഇലക്ട്രിക് വാഹനങ്ങള്‍ നിലവില്‍ കൂടുതൽ പ്രാധാന്യമേറുന്നതുകൊണ്ട് തന്നെ ഉടൻ തന്നെ ഇലക്ട്രിക് ബൈക്കിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണികള്‍ക്കായി പുതിയ 2021 മോഡല്‍ CB125R-നെ ഹോണ്ട നേരത്തെ പുറത്തിറക്കിയിരുന്നു. 125 സിസി 4V ലിക്വിഡ്-കൂള്‍ഡാണ് എഞ്ചിനാണ് പുതിയ പതിപ്പില്‍ നൽകിയത്. 14.7 bhp കരുത്താണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. 41 mm ഷോവ ബിഗ് പിസ്റ്റണ്‍ യുഎസ്ഡി ഫോര്‍ക്കുകളാണ് ബൈക്കിൽ.

ബാറ്ററി സംബന്ധിച്ച വിവരങ്ങളോ മറ്റ് ഫീച്ചറുകളോ കമ്പനി പുറത്തുവിട്ടിട്ടില്ല. ഉയര്‍ന്ന 90-110 കിലോമീറ്റര്‍ വരെയാകും ഉയര്‍ന്ന വേഗത പരിധി എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!