വരുന്നൂ പുതിയ ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 950

By Web TeamFirst Published Nov 3, 2021, 11:50 AM IST
Highlights

പുതിയ ടീസർ ചിത്രം കമ്പനി പുറത്തിറക്കിയതായും പുതുക്കിയ 2021 മോൺസ്റ്ററിന് ശേഷം ഇന്ത്യയിൽ ഡ്യുക്കാറ്റിയുടെ അടുത്ത വലിയ ലോഞ്ചായിരിക്കും പുതിയ ഹൈപ്പർമോട്ടാർഡ് 950 എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുതിയ ഹൈപ്പർമോട്ടാർഡ് 950 ബിഎസ് 6 (Ducati Hypermotard 950) മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് ഡ്യുക്കാറ്റി ഇന്ത്യ (Ducati India). ബൈക്ക് എപ്പോൾ വേണമെങ്കിലും പുറത്തിറക്കുമെന്ന് സൂചന നൽകുന്ന പുതിയ ടീസർ ചിത്രം കമ്പനി പുറത്തിറക്കിയതായും പുതുക്കിയ 2021 മോൺസ്റ്ററിന് ശേഷം ഇന്ത്യയിൽ ഡ്യുക്കാറ്റിയുടെ അടുത്ത വലിയ ലോഞ്ചായിരിക്കും പുതിയ ഹൈപ്പർമോട്ടാർഡ് 950 എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ ഡിസംബറോടെ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 12.50 ലക്ഷം മുതൽ 13.50 ലക്ഷം വരെയായിരിക്കും ബൈക്കിന്‍റെ എക്‌സ് ഷോറൂം വില. 

പുതിയ ഹൈപ്പർമോട്ടാർഡ് 950 ഏറ്റവും പുതിയ യൂറോ5 എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും. 937 സിസി ഡ്യുക്കാറ്റി ടെസ്‍റ്റാസ്‍ട്രെറ്റ  11-ഡിഗ്രി വി-ട്വിൻ സിലിണ്ടർ, ആറ് സ്പീഡ് ഗിയർബോക്‌സുള്ള ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഇതിൽ ഇടംപിടിക്കും.  9,000rpm-ൽ 112.4bhp പരമാവധി കരുത്തും 7,250rpm-ൽ 96Nm പീക്ക് ടോർക്കുമാണ് ഈ എഞ്ചിനിൽ നിന്നുള്ള ഔട്ട്‌പുട്ട്.

തിരഞ്ഞെടുത്ത രാജ്യാന്തര വിപണികളിൽ ഈ ബൈക്ക് ഇപ്പോൾ തന്നെ സാന്നിധ്യമുണ്ട്. ഹൈപ്പർമോട്ടാർഡ് 950, ഹൈപ്പർമോട്ടാർഡ് 950 RVE, ഹൈപ്പർമോട്ടാർഡ് 950 SP എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് മോട്ടോർസൈക്കിളിനുള്ളത്. ഹൈപ്പർമോട്ടാർഡ് 950 സ്റ്റാൻഡേർഡ്, ഹൈപ്പർമോട്ടാർഡ് 950 എസ്പി എന്നീ രണ്ട് വകഭേദങ്ങളിൽ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 

മോഡലിന്റെ പ്രധാന സ്റ്റൈലിംഗ് ഹൈലൈറ്റുകളിൽ ചിലത് ഇരട്ട സീറ്റിന് താഴെയുള്ള എക്‌സ്‌ഹോസ്റ്റ് സെറ്റപ്പ്, മിനിമൽ ബോഡി വർക്ക്, ഒരു ഫ്ലാറ്റ് സീറ്റ്, ഒരു ട്രെല്ലിസ് ഫ്രെയിം, ഒരു ട്രെല്ലിസ് സബ്-ഫ്രെയിം, വിശാലമായ ഹാൻഡിൽബാർ, നക്കിൾഗാർഡ്-ഇന്റഗ്രേറ്റഡ് എൽഇഡി ബ്ലിങ്കറുകൾ, 17-ഇഞ്ച് വീലുകള്‍ എന്നിവ ഉൾപ്പെടുന്നു. 

എൽഇഡി ലൈറ്റിംഗ്, 4.3 ഇഞ്ച് TFT ഡിസ്‌പ്ലേ, ടേപ്പർഡ് അലുമിനിയം ഹാൻഡിൽബാർ, നീക്കം ചെയ്യാവുന്ന പാസഞ്ചർ ഫൂട്ട്‌പെഗുകൾ, യുഎസ്ബി പവർ സോക്കറ്റ് തുടങ്ങിയ ഹൈ-എൻഡ് ഫീച്ചറുകളും റൈഡർ എയ്ഡുകളും മോട്ടോർസൈക്കിളിനെ വേറിട്ടതാക്കുന്നു. അതിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ബോഷ് സിക്സ്-ആക്സിസ് ഇനേർഷ്യൽ പ്ലാറ്റ്ഫോം, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകൾ, പവർ മോഡുകൾ, വീലി കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. 

click me!