പുതിയ കണക്ടഡ് മാസ്‌ട്രോ എഡ്‍ജ് 125 വിപണിയിൽ

By Web TeamFirst Published Jul 24, 2021, 5:57 PM IST
Highlights

പരിഷ്‌കരിച്ച സൗന്ദര്യഭംഗി, ആധുനിക സാങ്കേതികവിദ്യ, നൂതനമായ ഡിസൈന്‍ തുടങ്ങി  മികച്ച സവിശേഷതകളുമായാണ് പുത്തൻ മാസ്‌ട്രോ എത്തുന്നത്

കൊച്ചി: ഹീറോ മോട്ടോകോര്‍പ്പ്  അത്യാധുനിക കണക്ടഡ് മാസ്‌ട്രോ എഡ്‍ജ് 125 വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലാമര്‍ എക്‌സ് ടെക്കിന്റെ അവതരണത്തിനു പിന്നാലെ എത്തുന്ന മാസ്‌ട്രോ എഡ്‍ജ് 125 സ്‌റ്റൈലും സാങ്കേതികവിദ്യയും മികച്ച രീതിയിൽ സംയോജിപ്പിച്ച് ആകര്‍ഷണീയതയ്ക്ക് മാറ്റു കൂട്ടുന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പരിഷ്‌കരിച്ച സൗന്ദര്യഭംഗി, ആധുനിക സാങ്കേതികവിദ്യ, നൂതനമായ ഡിസൈന്‍ തുടങ്ങി  മികച്ച സവിശേഷതകളുമായാണ് പുത്തൻ മാസ്‌ട്രോ എത്തുന്നത് . ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന പ്രൊജക്ട൪ എല്‍ഇഡി ഹെഡ്‌ലാംപ്, പൂര്‍ണ്ണമായും ഡിജിറ്റലായ സ്പീഡോമീറ്റ൪, കോള്‍ അലെര്‍ട്ടും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി, ഹീറോ കണക്ട്, നൂതനവും കരുത്തുറ്റതുമായ ഡിസൈന്‍ ഫീച്ചറുകൾ എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന മൂല്യവും പ്രീമിയം അനുഭവവും നല്‍കുന്നു.

സെന്‍സ് സാങ്കേതികവിദ്യയോടു കൂടിയ 124.6 സിസി ബിഎസ് -VI-കംപ്ലയന്റ് പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇന്‍ജെക്ഷനാണ് മാസ്‌ട്രോ എഡ്ജ് 125 ന് കരുത്തു പകരുന്നത്. 9 BHP @ 7000 RPM കരുത്തും 10.4 NM @ 5500 RPM ടോര്‍ക്ക്-ഓണ്‍-ഡിമാന്‍ഡും നല്‍കുന്നതാണ് എന്‍ജിന്‍.

ആകര്‍ഷകമായ പുതിയ നിറങ്ങളിൽ രാജ്യത്തെ ഹീറോ മോട്ടോകോര്‍പ്പ് കസ്റ്റമ൪ ടച്ച് പോയിന്റുകളിലുടനീളം ലഭ്യമാകുന്ന മാസ്‌ട്രോ എഡ്ജ് 125 ഡ്രം വേരിയന്റിന് 72,250 രൂപയും ഡിസ്‌ക് വേരിയന്റിന് 76,500 രൂപയും കണക്ടഡ് വേരിയന്റിന് 79,750 രൂപയ്ക്കും (എക്‌സ്-ഷോറൂം ഡെല്‍ഹി) ലഭ്യമാകും. മികച്ച എല്‍ഇഡി പ്രൊജക്ട൪ ഹെഡ്‌ലാംപ്, പുതുമയാര്‍ന്ന കരുത്തുറ്റ ഹെഡ്‌ലാംപ്, മൂര്‍ച്ചയേറിയ ഫ്രണ്ട് ഡിസൈ൯, പുതിയ സ്‌പോര്‍ട്ടി ഡ്യുവൽ ടോൺ സ്‌ട്രൈപ്പ് പാറ്റേൺ, മാസ്‌ക്ഡ് വിങ്കേഴ്‌സ്, നൂതനമായ നിറങ്ങള്‍ തുടങ്ങിയവയടക്കമുള്ള പുതിയ ഡിസൈന്‍ ഘടകങ്ങളുമായാണ് പുതിയ മാസ്‌ട്രോ എഡ്ജ് 125 എത്തുന്നത്. പ്രിസ്മാറ്റിക് യെല്ലോ, പ്രിസ്മാറ്റിക് പര്‍പ്പിൾ എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് മാസ്‌ട്രോ എഡ്ജ് 125 ന്റെ കണക്ടഡ് വേരിയന്റ് എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona    

click me!