പുത്തന്‍ ജാസിന്‍റെ ടീസര്‍ പുറത്ത്

By Web TeamFirst Published Apr 6, 2020, 3:30 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ച് ബാക്കായ ജാസിന്റെ പുതിയ പതിപ്പിന്‍റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു. ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ചിത്രം കമ്പനി പങ്കുവച്ചത്.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ച് ബാക്കായ ജാസിന്റെ പുതിയ പതിപ്പിന്‍റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു. ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ചിത്രം കമ്പനി പങ്കുവച്ചത്.

ഇരുണ്ട രീതിയിലുള്ള ഒരു ടീസർ ചിത്രമാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ അതിൽ വാഹനത്തിന്റെ ഗ്രില്ല്, വീലുകൾ, ബോഡി ലൈനുകൾ എന്നിവ കാണാം. ഈ ചിത്രം അനുസരിച്ച് നിലവിലെ ബി എസ് 4 മോഡലിൽ നിന്നും കാര്യമായ ഡിസൈൻ വ്യത്യാസങ്ങളൊന്നും ബി എസ് 6 പതിപ്പിനും ഉണ്ടാവില്ല എന്നുവേണം കരുതാൻ. എന്നാൽ ഫ്രണ്ട് ബംബർ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

നിലവിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ ബി എസ് 6 നിലവാരത്തിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ടായിരിക്കും ഈ വാഹനത്തിന്റെ വരവ്. നിലവിൽ 90 ബിഎച്ച്പി കരുത്തും 110 ന്യൂട്ടൺ മീറ്റർ ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റർ ഡീസൽ എൻജിനും ബി എസ് സിക്സ് നിലവാരത്തിലേക്ക് ഉയർത്തും എന്നാണ് കരുതുന്നത്. 100 ബി എച്ച് പി കരുത്തും 200 ന്യൂട്ടൺമീറ്റർ ടോർക്കും നൽകുന്ന എൻജിനാണ് ഇത്.  5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ആയിരിക്കും പെട്രോൾ-ഡീസൽ മോഡലുകൾക്ക്. പെട്രോൾ മോഡലിന് സി വി ടി  ഗിയർബോക്സും ഉണ്ടാകും. ഡീസൽ മോഡലിന് ഈയിടെ പരിഷ്കരിച്ച പുതിയ അമേസിന്റേതുപോലെ സി വി ടി ഗിയർ ബോക്സ് നൽകാൻ സാധ്യതയുണ്ട്.

ഇന്റീരിയറിൽ കാര്യമായ ഡിസൈൻ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല. എന്നാൽ ഇപ്പോഴുള്ള ഫീച്ചേഴ്സ് ആയ  ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയോട് കൂടിയ 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,  ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിററുകൾ തുടങ്ങിയവ നിലനിർത്താനാണ് സാധ്യത.

 

click me!