Latest Videos

പുത്തന്‍ ഐ20 ജനീവ ഓട്ടോ ഷോയില്‍ എത്തും

By Jabin MVFirst Published Feb 10, 2020, 10:58 PM IST
Highlights

2020 ജനീവ ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ i20 -യെ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി

ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കായ i20യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഇപ്പോള്‍ i20 -യുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. അടുത്ത മാസം നടക്കാനിരിക്കുന്ന 2020 ജനീവ ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ i20 -യെ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി വ്യക്തമാക്കിയിരിക്കുന്നത്. i20 -യുടെ പുതിയ പതിപ്പിനെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ രണ്ട് രേഖാചിത്രങ്ങളാണ് ഹ്യുണ്ടായി പുറത്തുവിട്ടിരിക്കുന്നത്. പുതിയൊരു ഡിസൈനിലാകും മൂന്നാം തലമുറ i20 വിപണിയില്‍ എത്തുക. Sensuous Sportiness എന്ന് ഹ്യൂണ്ടായ് പേരിട്ടു വിളിക്കുന്ന പുത്തൻ ഡിസൈൻ ഭാഷ്യത്തിനനുസരിച്ചാണ് മൂന്നാം തലമുറ തയ്യാറാവുന്നത് എന്ന് രേഖാചിത്രങ്ങൾ വ്യക്തമാക്കുന്നു. ഹ്യുണ്ടായിയുടെ ആഗോള നിരയിലെ പുത്തൻ സൊനാറ്റ മേല്പറഞ്ഞ ഡിസൈൻ രീതിക്കനുസരിച് തയ്യാറാക്കിയതിനാണ്. കൂടുതൽ ഷാർപ് ആയ ഡിസൈൻ ആയിരിക്കും പുത്തൻ i20-യ്ക്ക്. വലിപ്പം കൂടിയ കാസ്കെഡിങ് ഗ്രിൽ പുത്തൻ i20-യുടെ അംഗുലർ ആയ ഹെഡ്‍ലാംപിലേക്ക് കയറി നിൽക്കും. ഈയടുത്ത് ഹ്യൂണ്ടായ് അവതരിപ്പിച്ച ഓറ കോംപാക്ട് സെഡാനിലേതിന് സമാനമായ കൂടുതൽ ക്രീസ് ലൈനുകളുള്ള സ്‌പോർട്ടി ബമ്പർ, റേസർ ഷാർപ് ഡിസൈനിൽ പിന്നിലെ വിൻഡ് സ്‌ക്രീനിനോട് ചേർന്ന് നിൽക്കുന്ന റെയിൽ ലാമ്പുകൾ, വശങ്ങളിൽ കാരക്റ്റർ ലൈനുകൾ, വലിപ്പം കൂടിയ ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ രേഖാചിത്രങ്ങൾ ഉറപ്പിക്കുന്നു.

ഹ്യുണ്ടായി മോഡലുകളിലെ നിലവിലെ ഹൈലറ്റ് ഫീച്ചറായ ബ്ലുലിങ്ക് കണക്ടിവിറ്റി പുതിയ പതിപ്പിലും ഇടംപിടിച്ചേക്കും. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്ഥല സൗകര്യവും ഉള്‍പ്പെടുത്തിയേക്കും. ഹാച്ച്ബാക്കിന്റെ മുന്‍വശത്ത് ഒരു കാസ്‌കേഡിങ് ഗ്രില്ലും സ്ലീക്കര്‍ ഹെഡ്‌ലാമ്പുകളും ലഭ്യമാകും. അതോടൊപ്പം പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പിന്‍ഭാഗത്തെയും കമ്പനി നവീകരിച്ചേക്കും. കൂടുതല്‍ സവിശേഷതകളോടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

വലിപ്പം കൂടിയ കാസ്‌കെഡിങ് ഗ്രില്‍, ക്രീസ് ലൈനുകളുള്ള സ്പോര്‍ട്ടി ബമ്പര്‍, പിന്നിലെ വിന്‍ഡ് സ്‌ക്രീനിനോട് ചേര്‍ന്ന് നില്‍ക്കുന്ന റെയില്‍ ലാമ്പുകള്‍, ക്യാരക്റ്റര്‍ ലൈനുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാകും പുതിയ പതിപ്പിലെ പ്രധാന സവിശേഷതകള്‍.

വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 10.25 ഇഞ്ചിന്റെ രണ്ട് ടച്ച് സ്‌ക്രീനുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, മുന്നിലും പിന്നിലും ആംറെസ്റ്റുകള്‍, ആറ് എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയെല്ലാം പുതിയ പതിപ്പിലെ സവിശേതകളാണ്. പുത്തൻ i20-യുടെ ഡാഷ്ബോർഡിന് കാര്യമായ മാറ്റമുണ്ടാകുമെന്ന് ഹ്യൂണ്ടായ് ഉറപ്പിക്കുന്നു. പൂർണമായും ഡിജിറ്റൽ ആയ രണ്ട് 10.25-ഇഞ്ച് സ്ക്രീനുകൾ ചേർന്നതാവും ഇന്റീരിയർ. വയർലെസ് ചാർജിംഗ്, പുറകിൽ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, മുന്നിലും പിന്നിലും ആംറെസ്റ്റുകൾ, ആറ് എയർബാഗുകൾ എന്നിവയും പ്രതീക്ഷിക്കാം.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളോടെയാകും പുതുതലമുറ i20 വിപണിയില്‍ എത്തുക. മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഡിസിടി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും വാഹനത്തില്‍ ഇടംപിടിച്ചേക്കും

ഈ വര്‍ഷത്തിന്റെ അവസാനത്തോടെ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചേക്കും. നിലവില്‍ ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, മാരുതി ബലേനോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. എന്നാല്‍ ടാറ്റ ആള്‍ട്രോസ് കൂടി എത്തുന്നതോടെ മത്സരം കടുക്കും. ഈ സാഹചര്യത്തിലാണ് i20 -യുടെ മുഖംമിനുക്കാന്‍ കമ്പനി തീരുമാനിച്ചത്.
 

click me!