വരുന്നൂ, പുത്തന്‍ കിയ സോണറ്റ്

By Web TeamFirst Published Apr 28, 2021, 1:08 PM IST
Highlights

സോണറ്റിന്‍റെ പുതിയ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിന്‍റെ കണ്‍സെപ്റ്റ് പതിപ്പിനെ 2020ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. 2020 സെപ്റ്റംബര്‍ 18-നാണ് സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുന്ന സോണറ്റിന്‍റെ പുതിയ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ. പുതുക്കിയ കോംപാക്ട് എസ്‌യുവി വരും ആഴ്ചകളിൽ വിൽപ്പനയ്‌ക്കെത്തും. പുതുക്കിയ കിയ ലോഗോ ഉപയോഗിച്ച് അപ്‌ഡേറ്റു ചെയ്‌ത സോണറ്റാണ് എത്തുന്നത്. 

കിയ സോണറ്റിന്റെ വേരിയന്റുകളിൽ കമ്പനി കുറച്ച് മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സോനെറ്റിന്റെ ട്രിം ലെവലിൽ വരുത്തിയ എല്ലാ മാറ്റങ്ങളും ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ എക്സ്പീരിയൻസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകളിൽ നിന്ന് കിയ മോട്ടോർസ് ഇതിനകം HTX+ ട്രിം നീക്കം ചെയ്‌തിരുന്നു. അപ്‌ഡേറ്റ് ചെയ്ത കോംപാക്റ്റ് എസ്‌യുവിയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റിലെ ടോപ്പ്-സ്പെക്ക് ട്രിം ആണെന്ന് തോന്നിപ്പിക്കുന്നവയിൽ പാഡിൽ ഷിറ്ററുകളും കണ്ടെത്തിയിരുന്നു. കോം‌പാക്ട് എസ്‌യുവിയുടെ വേരിയന്റുകളിൽ വരുത്തിയ മറ്റ് മാറ്റങ്ങൾ ലോഞ്ച് ചെയ്യുമ്പോൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവില്‍ ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്.  1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സോണറ്റും എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ എന്നിവയാണ് ഈ വാഹനത്തിലെ ട്രാന്‍സ്‍മിഷന്‍. 

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി. പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് വാഹനം എത്തുന്നത്. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!