'പുതിയ വണ്ടി നമ്മള്‍ മറിച്ചിട്ടു​ ഗയ്​സ്​'എന്ന്​ വ്ളോഗര്‍, അടിവശം കാണിച്ചതിന് നന്ദിയെന്ന് ജനം!

Web Desk   | Asianet News
Published : Sep 07, 2021, 04:18 PM IST
'പുതിയ വണ്ടി നമ്മള്‍ മറിച്ചിട്ടു​ ഗയ്​സ്​'എന്ന്​ വ്ളോഗര്‍, അടിവശം കാണിച്ചതിന് നന്ദിയെന്ന് ജനം!

Synopsis

യൂട്യൂബ്​ ചാനലിന്‍റെ ഷൂട്ടിംഗിനിടെ ഡ്രിഫ്​റ്റ്​ ചെയ്​ത പുത്തന്‍ മഹീന്ദ്ര ഥാറാണ്​ മറിഞ്ഞത്​. മറിഞ്ഞുകിടക്കുന്ന വാഹനത്തിൽ നിന്നുള്ള വ്ളോഗറുടെ സംസാരവും വീഡിയോ കണ്ട ചിലരുടെ പ്രതികരണങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

വ്ളോഗ്​ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ടുമറിഞ്ഞ മഹീന്ദ്രയുടെ പുത്തന്‍ ഥാറും എന്നിട്ടും പതറാത്ത ഒരു വ്ളോഗറും രസികരായ ഒരു കൂട്ടം കാണികളുമാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയയിലെയും വാഹനലോകത്തെയും താരങ്ങള്‍. 

യൂട്യൂബ്​ ചാനലിന്‍റെ ഷൂട്ടിംഗിനിടെ ഡ്രിഫ്​റ്റ്​ ചെയ്​ത പുത്തന്‍ മഹീന്ദ്ര ഥാറാണ്​ മറിഞ്ഞത്​. മറിഞ്ഞുകിടക്കുന്ന വാഹനത്തിൽ നിന്നുള്ള വ്ളോഗറുടെ സംസാരവും വീഡിയോ കണ്ട ചിലരുടെ പ്രതികരണങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

പാലക്കാടാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍.  മഹീന്ദ്ര ഡീലർഷിപ്പിൽനിന്ന്​ ഡെലിവറി എടുത്ത വാഹനവുമായാണ് യുവാക്കള്‍ വീഡിയോ ഷൂട്ടിംഗിന് പോയത്. ഇസുസു പിക്കപ്പും ഒപ്പം ഉണ്ടായിരുന്നു. കാവ എന്ന സ്ഥലത്തേക്ക് ഡ്രോണുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളുമായിട്ടായിരുന്നു വീഡിയോ ചിത്രീകരണത്തിനായിട്ടുള്ള യാത്ര. ഥാറി​ന്‍റെ യഥാർഥ ടയറുകൾ ഊരിമാറ്റി ഇറക്കുമതി ചെയ്യുന്ന ടയറുകളും ഇട്ട്  വാഹനത്തിലെ ഇലക്​ട്രോണിക്​ ഘടകങ്ങളൊക്കെ പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു അഭ്യാസം

തുറന്ന മൈതാനത്തിലൂടെ വാഹനം തലങ്ങും വിലങ്ങും ഓടിച്ച്​ വീഡിയോ ഷൂട്ട്​ ചെയ്യുന്നതിനിടെയായിരുന്നു അപകടം. പലതവണ നടത്തിയ ഡ്രിഫ്​റ്റിങ്ങിനൊടുവിൽ വാഹനം നിയന്ത്രണം നഷ്‍ടപ്പെട്ട് മറിയുകയുമായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്ത വ്ളോഗര്‍ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ഇയാളും പരിക്കില്ലാതെ രക്ഷപ്പെട്ടു. വേഗത കുറവായതിനാൽ വാഹനം റോൾ ഓവർ ചെയ്യാതിരുന്നതിനാലാണ്​ അപകട തീവ്രത കുറഞ്ഞത്​. തുടര്‍ന്ന് ഒപ്പമുള്ളവര്‍ ചേര്‍ന്ന് ഇരുവരെയും പുറത്തിറക്കി. ഒടുവില്‍ പിക്കപ്പ് ഉപയോഗിച്ച് കെട്ടിവലിച്ചാണ് മറിഞ്ഞുകിടന്ന വാഹനം നിവര്‍ത്തയത്. 

അതേസമയം മറിഞ്ഞുകിടന്ന വാഹനത്തിൽ കിടന്നുകൊണ്ട്​ വ്ളോഗർ നടത്തിയ സംഭാഷണങ്ങളാണ് യൂട്യൂബ് വീഡിയോയുടെ കമൻറ്​ ബോക്​സിൽ ചിരി പടർത്തിയത്. 'പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്‌സ്' എന്നായിരുന്നു വ്ളോഗറുടെ ആദ്യ വാക്കുകള്‍. ഈ വീഡിയോയുടെ അടിയില്‍ നിരവധി രസികന്‍ കമന്‍റുകളാണ് വരുന്നത്.  

"പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്‌സ്"എത്ര നിഷ്കളങ്കമായ വാക്കുകൾ ഒരാള്‍ കുറിക്കുന്നു. 'ഇന്ത്യയിൽ ആദ്യമായി ആയിരിക്കും ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്ക് ഉള്ളിൽ വണ്ടി മറിച്ച് അഡ്വഞ്ചർ ആക്കിയത്'-മറ്റൊരാൾ കമൻറിൽ എഴുതി. "കൊള്ളാം പൊളി സാധനം.. ആ ഥാറിനോട് നിങ്ങൾ ഇത്രയും ക്രൂരത പാടില്ല.." വേറെ ഒരാളുടെ വാക്കുകള്‍. 

'മറിഞ്ഞുകിടക്കുന്ന വണ്ടിയിൽനിന്നും വ്ലോഗ് ചെയ്യാൻ കാണിച്ച ആ മനസ്സുണ്ടല്ലോ..അത്‌ നമ്മൾ കാണാതെ പോകെരുത് ഗയ്സ്'-വേറൊരാളുടെ അഭിനന്ദനം. 'ഗയ്​സ്​ നമ്മടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്​സ്​...ലെ താർ : മറഞ്ഞതല്ല ഗയ്​സ്​ ഇവന്മാർടെ ഉപദ്രവം കാരണം ഇത്തിരി റെസ്റ്റ് എടുക്കാൻ വേണ്ടി കിടന്നതാണ്'-മറ്റൊരു രസികന്‍റെ കമൻറ്.  മറച്ചിട്ട് കാണിച്ചു തന്നതിൽ ഒരുപാട് നന്ദിയുണ്ട് ബ്രോ എന്നും ചിലര്‍ കമന്‍റ് ബോക്സില്‍ കുറിക്കുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ