പുത്തന്‍ ജിഎൽഎയുടെ വില കൂട്ടി ബെൻസ്

By Web TeamFirst Published Jun 11, 2021, 8:47 AM IST
Highlights

ഇപ്പോള്‍ എസ്‌യുവിയുടെ വില മെഴ്‌സിഡസ് ബെന്‍സ് കൂട്ടിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎല്‍എ.  കഴിഞ്ഞ മാസം 25നാണ് പുതിയ ജിഎൽഎ ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചത്. ജി‌എൽ‌എ 200 (42.10 ലക്ഷം), ജി‌എൽ‌എ 220 d (43.7 ലക്ഷം), ജി‌എൽ‌എ 220 d 4മാറ്റിക് (46.7 ലക്ഷം) എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില. 57.30 ലക്ഷം രൂപയായിരുന്നു പെർഫോമൻസ് മോഡലായ എ‌എം‌ജി ജി‌എൽ‌എ 35ന്റെ വില. ഇപ്പോൾ ഉള്ളത് ഇൻട്രൊഡക്ടറി വിലയാണെന്നും ജൂലൈ മുതൽ പുത്തൻ ജിഎൽഎയുടെ വില കൂടും എന്നും മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ എസ്‌യുവിയുടെ വില മെഴ്‌സിഡസ് ബെന്‍സ് കൂട്ടിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ബാച്ച് വാഹനങ്ങളെല്ലാം വിറ്റഴിഞ്ഞതിനാലാണ് പുതിയ ഓർഡറുകൾക്ക് വില വർദ്ധിപ്പിച്ചതെന്നാണ് മെഴ്‌സിഡസ് വ്യക്തമാക്കുന്നത്. ഒരു ലക്ഷം മുതൽ 1.50 ലക്ഷം വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. ജി‌എൽ‌എ 200ന് 43.60 ലക്ഷം, ജി‌എൽ‌എ 220 dയ്ക്ക് 45.20 ലക്ഷം, ജി‌എൽ‌എ 220 d 4മാറ്റിക് പതിപ്പിന് 47.70 ലക്ഷം, എ‌എം‌ജി ജി‌എൽ‌എ 35യ്ക്ക് 58.78 ലക്ഷം എന്നിങ്ങനെയാണ് പുതിയ വില.

കാഴ്ച്ചയില്‍, മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി ബുച്ച് ലുക്കിലാണ് രണ്ടാം തലമുറ ജിഎല്‍എ വരുന്നത്. ബോണറ്റിലെയും വശങ്ങളിലെയും സ്‌കള്‍പ്റ്റഡ് ലൈനുകളാണ് കാരണം. എ ക്ലാസ് നിരയിലെ മറ്റ് മോഡലുകള്‍ പോലെ, നടുവില്‍ ക്രോം സ്ലാറ്റ് സഹിതം ഡയമണ്ട് സ്റ്റഡ് പാറ്റേണ്‍ ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ച സ്വെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ ടോപ് വേരിയന്റില്‍ നല്‍കും. പിന്‍ഭാഗത്ത് ഓള്‍ ന്യൂ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, സ്‌കള്‍പ്റ്റഡ് ബൂട്ട് ലിഡ്, സ്‌പോയ്‌ലര്‍, കരുത്തുറ്റ ബംപര്‍ എന്നിവ കാണാം.

വാഹനത്തിന് ഇപ്പോള്‍ പുതിയ കാബിന്‍ ലഭിച്ചു. ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കായി സ്പ്ലിറ്റ് ഫംഗ്ഷന്‍ സഹിതം വലിയ സിംഗിള്‍ യൂണിറ്റ് ഡിസ്‌പ്ലേ നല്‍കി. ടച്ച്‌സ്‌ക്രീന്‍ ഫംഗ്ഷന്‍, എംബിയുഎക്‌സ് സിസ്റ്റം, വോയ്‌സ് കമാന്‍ഡ് ഫംഗ്ഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, പനോരമിക് സണ്‍റൂഫ്, മെഴ്‌സേഡസിന്റെ ‘പ്രീ സേഫ്’ സേഫ്റ്റി പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

കുറച്ചുകൂടി സ്‌പോർട്ടി ലുക്കിലാണ് 2021 മോഡൽ എത്തുന്നത്. മുൻപിൽ സിഗ്‌നേച്ചർ ഡയമണ്ട്-സ്റ്റഡ് പാറ്റേൺ ഗ്രില്ലും മധ്യഭാഗത്ത് ഒരു ക്രോം സ്ലാറ്റും ആണ്. പുതിയ എൽഇഡി ടെയിലാമ്പുകൾ, റീഡിസൈൻ ചെയ്ത ബൂട്ട് ലിഡ്, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‍ലാംപ്, സ്‌പോയിലർ, വലിപ്പം കൂടിയ ബമ്പർ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. ജി‌എൽ‌എയ്ക്ക് 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീൽ ഓപ്ഷൻ ലഭിക്കുമ്പോൾ എ‌എം‌ജി ജി‌എൽ‌എ 35യ്ക്ക് 19 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കും. എ‌എം‌ജി ജി‌എൽ‌എ 35യുടെ മറ്റൊരു ആകർഷണം മൾട്ടിബീം എൽഇഡി ഹെഡ്‍ലാംപ് ആണ്. 1.3 ലിറ്റർ, നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് 2021 മെഴ്‌സിഡസ്-ബെൻസ് ജിഎൽഎയിൽ. 161 ബിഎച്ച്പി പവറും, 250 എൻഎം പീക്ക് ടോർക്കും ആണ് നിർമ്മിക്കുന്നത്. 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പുതു തലമുറ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!