പുത്തൻ മൗണ്ടൻ ഇ-ബൈക്കുമായി യമഹ

Web Desk   | Asianet News
Published : Apr 22, 2021, 03:39 PM ISTUpdated : Apr 23, 2021, 09:53 AM IST
പുത്തൻ മൗണ്ടൻ ഇ-ബൈക്കുമായി യമഹ

Synopsis

അഡ്വഞ്ചർ യാത്രികർക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ

അഡ്വഞ്ചർ യാത്രികർക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ എന്ന് റിപ്പോര്‍ട്ട്. മോട്ടോർ ബൈക്കുകളും ഇ-ബൈക്കുകളും നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ച് പുതിയ മൗണ്ടൻ ഫ്ലാഗ്ഷിപ്പ് ഇ-ബൈക്കാണ് യമഹ അവതരിപ്പിക്കുക എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ഇലക്ട്രിക് സൈക്കിൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒഇഎം ആയി മാറിയിരിക്കുകയാണ് യമഹ എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ- ബൈക്കുകളുടെ ഏറ്റവും വലിയ പ്രയോജനം, മുമ്പ് മൗണ്ടൻ ബൈക്കിംഗ് നടത്താത്തവർക്ക് പോലും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റിന്റെ സഹായത്തോടെ രസകരമായ അനുഭവം നേടാനാകും എന്നതാണ്. പഴയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കുഷ്യൻ ദൈർഘ്യമേറിയ സ്ട്രോക്ക് നൽകുന്നു. ഈ കാരണത്താൽ പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും ഇവ സ്റ്റേബിൾ റൈഡ് നൽകുന്നു എന്ന് യമഹ മോട്ടോർ കമ്പനി ലിമിറ്റഡ് വക്താവായ യാസുവോ ഒകാഡ വ്യക്തമാക്കി.

ഉപയോഗക്ഷമതയെ കേന്ദ്രീകരിച്ച മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഈ മോഡൽ കൂടുതൽ ആവേശകരമായ അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതിയ മൗണ്ടൻ ഇ-ബൈക്ക് മോഡലുകൾ പ്രദർശിപ്പിക്കുന്നതിനും, അതിഥികൾക്ക് ഈ ബൈക്കുകൾ പരീക്ഷിക്കുന്നതിനും ഓഫ് റോഡ് അഡ്വഞ്ചർ അനുഭവിക്കുന്നതിനും ഒരു ഔട്ട്‌ഡോർ ഇവന്റ്‌ നടത്തിയതായും കമ്പനി വ്യക്തമാക്കുന്നു.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം