ഈ ആംബുലൻസുകള്‍ക്ക് ഇനി സൈറണ്‍ ഇല്ല, നിറവും മാറണം; പുതിയ നീക്കവുമായി സര്‍ക്കാര്‍!

Published : Oct 30, 2022, 08:04 AM IST
ഈ ആംബുലൻസുകള്‍ക്ക് ഇനി സൈറണ്‍ ഇല്ല, നിറവും മാറണം; പുതിയ നീക്കവുമായി സര്‍ക്കാര്‍!

Synopsis

മൃതദേഹങ്ങള്‍ കൊണ്ടുപോകാൻമാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉള്‍പ്പെടെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. മൃതദേഹങ്ങള്‍ കൊണ്ടുപോകാൻമാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉള്‍പ്പെടെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല. മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ‘Hearsse’ എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റു കൊണ്ട് എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം.

ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന നിർദേശം  സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ട വച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നുമുതൽ ഇത് 8നിലവിലുള്ള ആംബുലൻസുകൾ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറം മാറ്റിയാൽ മതിയാകും. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ ഉൾപ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിർദേശം. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം എന്നും നിര്‍ദ്ദേശം ഉണ്ട്.

അതേസമയം  ആംബുലൻസുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയില്‍ കലൂരിൽ രോഗിയുമായി വന്ന ആംബുലൻസ്​ മറിഞ്ഞ് രോഗി മരിച്ച സംഭവത്തില്‍ ആംബുലൻസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്‍തത്.  ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ പറവൂർ സ്വദേശി വിനീത (65) ആണ് മരിച്ചത്​. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്നും വിനീതയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂർ ഡോൺ ബോസ്​കോ ഹോസ്​പിറ്റലിൽ നിന്ന്​ ലിസി ആശുപത്രിയിലേക്ക് രോഗി​യെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.20 ഓടെ ആയിരുന്നു അപകടം. കലൂര്‍ സിഗ്നലിനു മുന്നിലുള്ള യുടേണിലേയ്ക്കു തിരിയുന്നതിനു മുൻപു ബൈക്ക് മുന്നിലേക്കു ചാടിയതോടെയാണ് ആംബുലന്‍സ് മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം