പുതിയ റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യയില്‍, വില 79.87 ലക്ഷം മുതല്‍

By Web TeamFirst Published Jun 16, 2021, 4:40 PM IST
Highlights

 ഇന്ത്യയില്‍ പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

മുംബൈ: ഇന്ത്യയില്‍ പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ആര്‍-ഡൈനാമിക് എസ് ട്രിം ഇന്‍ജീനിയം 2.0 l പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്ന്‍ വേരിയന്റുകളില്‍ പുതിയ വേലാര്‍ ലഭ്യമാണ്. 2.0 l പെട്രോള്‍ എന്‍ജിന്‍ 184 kW പവറും 365 Nm ടോര്‍ക്കും നല്‍കുമ്പോള്‍ 2.0 l ഡീസല്‍ എന്‍ജിന്‍ 150 kW പവറും 430 Nm ടോര്‍ക്കും നല്‍കുന്നു. 79.87 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വിലയെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

നൂതനമായ ഡിസൈന്‍, ആഢംബരം, സാങ്കേതികവിദ്യ എന്നിവയുടെ സമാനതകളില്ലാത്ത മിശ്രണത്തിലൂടെ ഇന്ത്യയിലെ ഏറ്റവുമധികം പേര്‍ ആഗ്രഹിക്കുന്ന എസ് യു വി കളിലൊന്നാണ് റേഞ്ച് റോവര്‍ എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളും സൗകര്യപ്രദമായ ഫീച്ചറുകളും സഹിതമെത്തുന്ന ഏറ്റവും പുതിയ അവതരണത്തില്‍ റേഞ്ച് റോവര്‍ വേലാര്‍ മുന്‍പത്തേക്കാളേറെ ആകര്‍ഷകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ത്രിഡി സറൗണ്ട് ക്യാമറ, ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍, PM2.5 ഫില്‍റ്റര്‍ സഹിതമുള്ള ക്യാബിന്‍ എയര്‍ ഐണൈസേഷന്‍, പുതിയ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ആകര്‍ഷകമായ നിരവധി പുതിയ ഫീച്ചറുകളുമായാണ് പുതിയ റേഞ്ച് റോവര്‍ വേലാര്‍ എത്തുന്നത്. മുന്‍പത്തേക്കാള്‍ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും സ്മാര്‍ട്ടുമായ വേലാര്‍ ലോകത്തിലെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആഢംബര എസ് യു വികളിലൊന്നാണെന്നും കമ്പനി അവകാശപ്പെടുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!