സ്‍കോഡ ഇനിയാക്ക് ടീസര്‍ പുറത്തുവിട്ടു

By Web TeamFirst Published May 12, 2020, 3:59 PM IST
Highlights

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഇനിയാക്ക് വൈദ്യുത വാഹന പ്രോട്ടോടൈപ്പിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്തുവിട്ടു.

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഇനിയാക്ക് വൈദ്യുത വാഹന പ്രോട്ടോടൈപ്പിന്റെ ആദ്യ ടീസര്‍ വീഡിയോ പുറത്തുവിട്ടു. മാതൃ കമ്പനിയായ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ആദ്യ സ്‌കോഡ മോഡല്‍ കൂടിയാണ് ഇനിയാക്ക്. മൂന്ന് വ്യത്യസ്ത ബാറ്ററി ശേഷികളിലും അഞ്ച് പവര്‍ വേരിയന്റുകളിലും സ്‌കോഡ ഇനിയാക്ക് വിപണിയിലെത്തിക്കും. വാഹനം 2021 ആദ്യ പകുതിയില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. 

സൂപ്പര്‍ബ് ഐവി, ഒക്ടാവിയ ആര്‍എസ് ഐവി, സിറ്റിഗോ ഐവി എന്നീ മോഡലുകള്‍ക്കൊപ്പം സ്‌കോഡയുടെ മ്ലാഡ ബോളെസ്ലാഫ് പ്ലാന്റിലായിരിക്കും ഇനിയാക്ക് നിര്‍മിക്കുന്നത്. വളരെക്കാലത്തിനുശേഷം റിയര്‍ വീല്‍ ഡ്രൈവ് (ആര്‍ഡബ്ല്യുഡി) സംവിധാനത്തില്‍ വരുന്ന ആദ്യ സ്‌കോഡ കാറാണ് ഇനിയാക്ക്. മുന്നിലെ ആക്‌സിലില്‍ മറ്റൊരു ഇലക്ട്രിക് മോട്ടോര്‍ നല്‍കി ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) വേര്‍ഷനിലും സ്‌കോഡ ഇനിയാക്ക് ലഭിക്കും.

ഇലക്ട്രിക് സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ അകം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 13 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ നല്‍കുമെന്ന് സ്‌കോഡ സ്ഥിരീകരിച്ചിട്ടുണ്ട്. 585 ലിറ്ററായിരിക്കും ബൂട്ട് ശേഷി. 4.64 മീറ്ററായിരിക്കും സ്‌കോഡ ഇനിയാക്ക് ഇലക്ട്രിക് എസ് യുവിയുടെ നീളം. വീല്‍ബേസിന് 2.76 മീറ്റര്‍ നീളം വരും.

ഐവി50 (55 കിലോവാട്ട് അവര്‍, 340 കിമീ റേഞ്ച്), ഐവി60 (62 കിലോവാട്ട് അവര്‍, 390 കിമീ റേഞ്ച്), ഐവി80 (82 കിലോവാട്ട് അവര്‍, 500 കിമീ റേഞ്ച്) എന്നീ മൂന്ന് വേര്‍ഷനുകളില്‍ സ്‌കോഡ ഇനിയാക്ക് വിപണിയിലെത്തിക്കും. ഐവി80 അടിസ്ഥാനമാക്കിയാണ് 80, വിആര്‍എസ് എന്നീ രണ്ട് എഡബ്ല്യുഡി വകഭേദങ്ങള്‍ നിര്‍മിക്കുന്നത്. വിആര്‍എസ് എന്ന ഹൈ പെര്‍ഫോമന്‍സ് വകഭേദത്തിന് നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.2 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 180 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ്. 460 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.

ജീവന്റെ ഉറവിടം എന്നര്‍ത്ഥം വരുന്ന ഐറിഷ് പേരായ ഇനിയ എന്ന വാക്കും സ്‌കോഡയുടെ നിലവിലുള്ള കംപസ്റ്റിയന്‍ എസ്‌യുവി നിരകളിലെ ‘ക്യു’ എന്ന അക്ഷരം കൂടി കടമെടുത്താണ് സ്‌കോഡ ബ്രാന്‍ഡിലുള്ള ഇവി മോഡലിന് ഇനിമായ ഇനിയാക് എന്ന പേര് നല്‍കിയിരിക്കുന്നത്. പേരിലെ ആദ്യ അക്ഷരം ഇലക്ട്രിക് എന്നതിനെ കൂടി സൂചിപ്പിക്കുന്നുവെന്നും കമ്പനി നേരത്തെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

click me!