ഗുജറാത്ത് റോഡിലെ ക്യാമറയില്‍ കുടുങ്ങി ടാറ്റയുടെ ചൈനീസ് എതിരാളി!

By Web TeamFirst Published Dec 9, 2022, 10:54 AM IST
Highlights

ഇപ്പോഴിതാ വരാനിരിക്കുന്ന ഈ ഇവിയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഇലക്ട്രിക് കാർ അടുത്തിടെ ഗുജറാത്തിലെ റോഡുകളിൽ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെഡ്എസ് ഇവിയ്ക്ക് ശേഷം ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ എംജി മോട്ടോർ ഒരുങ്ങുകയാണ്. കമ്പനി നിലവിൽ ഇന്ത്യയില്‍ അതിന്റെ ഇലക്ട്രിക് വാഹനം പരീക്ഷിക്കുകയാണ്. ഇത് ഇസെഡ്എസ്  ഇലക്ട്രിക് എസ്‌യുവിയേക്കാൾ വളരെ ചെറുതായിരിക്കും. അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വാഹനം അരങ്ങേറും. ഇപ്പോഴിതാ വരാനിരിക്കുന്ന ഈ ഇവിയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഇലക്ട്രിക് കാർ അടുത്തിടെ ഗുജറാത്തിലെ റോഡുകളിൽ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ചെറിയ, താങ്ങാനാവുന്ന ഇലക്ട്രിക്ക് വാഹനകൾക്കായി തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ ഇലക്ട്രിക് കാര്‍ എത്തുന്നത്. 

നെക്സോണിനെ മലര്‍ത്തിയടിച്ച് ബലേനോ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍!

വുളിംഗ് എയർ ഇവി അടിസ്ഥാനമാക്കി എംജി മോട്ടോറിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാർ അടുത്തിടെ ഗുജറാത്തിലെ വഡോദരയിലെ റോഡുകളിൽ പരീക്ഷണം നടത്തുന്ന വിവരങ്ങളാണ് പുറത്തുവന്നത്.  വഡോദരയില്‍ കണ്ടെത്തിയ പരീക്ഷണപ്പതിപ്പ് മൂന്ന് വാതിലുകളുള്ള മോഡലാണെന്ന് തോന്നുന്നു. രണ്ട് ടെയിൽ‌ലൈറ്റുകളെ ബന്ധിപ്പിക്കുന്ന പിൻഭാഗത്തിന്റെ മുഴുവൻ വീതിയിലും ഒരു ലൈറ്റ് ബാർ ഇവി വരാൻ സാധ്യതയുണ്ട്. ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകളും ബോഡി കളർ ബമ്പറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന എംജി ഇലക്ട്രിക് കാർ വുളിംഗ് എയർ ഇവിയുടെ റീബാഡ്‍ജ് ചെയ്‍ത ആവർത്തനമായിരിക്കും. 2,900 എംഎം നീളമുള്ളതിനാൽ ഇന്ത്യൻ റോഡുകളിലെ ഏറ്റവും ചെറിയ കാറായിരിക്കും ഇത്. മാരുതി സുസുക്കി ആൾട്ടോ 800, ടാറ്റ നാനോ എന്നിവയുടെ നീളം യഥാക്രമം 3,445 മില്ലീമീറ്ററും 3,099 മില്ലീമീറ്ററുമാണ്.

വരാനിരിക്കുന്ന എംജി ഇലക്ട്രിക് കാർ ഒറ്റത്തവണ ചാർജ് ചെയ്‍താൽ 200 കിലോമീറ്ററിനും 300 കിലോമീറ്ററിനും ഇടയിൽ റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ റേഞ്ച് ടാറ്റ ടിയാഗോ ഇവി, ടാറ്റ ടിഗോർ ഇവി എന്നിവയ്‌ക്കെതിരെ എംജി മോഡലിനെ ഉയർന്ന മത്സരക്ഷമതയുള്ളതാക്കി മാറ്റും. വരാനിരിക്കുന്ന എംജി ഇസെഡ്എസ് ഇവി 20 മുതല്‍ 25 kWh ബാറ്ററി പാക്കിൽ നിന്ന് 68 എച്ച്പി പവർ ഔട്ട്പുട്ടുള്ള സിംഗിൾ ഫ്രണ്ട്-ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എംജി എയർ ഇവി ഫീച്ചറുകളാൽ സമ്പന്നമാകുമെന്നും പ്രതീക്ഷിക്കുന്നു. മെഴ്‌സിഡസ് ബെൻസ് GLA-യോട് സാമ്യമുള്ള രണ്ട് 10.25 ഇഞ്ച് പാനലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഡ്യുവൽ ഡിസ്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഈ കാറിന് ലഭിക്കും.

ഈ പുത്തൻ മാരുതി മോഡലുകള്‍ തിരിച്ചുവിളിച്ചു, ഇതാണ് തകരാര്‍!

വരാനിരിക്കുന്ന എം‌ജി എയർ ഇവിയുടെ വലുപ്പം ടാറ്റ നാനോയേക്കാൾ ചെറുതായിരിക്കുമെങ്കിലും, അതിന്റെ വില 10 ലക്ഷത്തിൽ താഴെയാകാൻ സാധ്യതയില്ല. അതേസമയം നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായ ടാറ്റ ടിയാഗോ ഇവിയുടെ വില കുറയ്ക്കുന്നതിന് മത്സരാധിഷ്‍ഠിതമായി വില ഇതിന് നല്‍കാനും സാധ്യതയുണ്ട്. 

click me!