പുത്തന്‍ സഫാരിയുടെ ബുക്കിംഗ് തുടങ്ങി ടാറ്റ

By Web TeamFirst Published Feb 5, 2021, 3:44 PM IST
Highlights

സഫാരിയുടെ പുതുക്കിയ പതിപ്പിനുള്ള ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്‍സ്

മുംബൈ: സഫാരിയുടെ പുതുക്കിയ പതിപ്പിനുള്ള ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്‍സ്. 30,000 രൂപനല്‍കി  ടാറ്റ വെബ്‍ സൈറ്റ് വഴിയോ തൊട്ടടുത്ത ടാറ്റാ മോട്ടോർസിൻറെ അംഗീകൃത ഡീലർഷിപ്പ് വഴിയോ ബുക്കിംഗ് നടത്താമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബുക്കിംഗ് തുക  തിരികെ  ലഭിക്കാവുന്നതാണ്. പുതിയ സഫാരി പ്രദർശനത്തിനും ടെസ്റ്റ് ഡ്രൈവിനുമായി ഡീലർമാർക്ക് ലഭ്യമായിട്ടുണ്ട്. ഫെബ്രുവരി 22ന് പുതിയ സഫാരിയുടെ പൂർണമായ വില പുറത്ത് വിടും, വിതരണവും ഇതോടൊപ്പം ആരംഭിക്കും.

പുതിയ സഫാരിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പ്രീമിയം ഡിസൈൻ, 3നിര സീറ്റിലും മികച്ച സൗകര്യം എന്നിവ മീഡിയ സുഹൃത്തുക്കൾ പ്രിവ്യൂ ഡ്രൈവിന് ശേഷം ചൂണ്ടികാണിക്കുന്നുണ്ടെന്നും   ടാറ്റാമോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ബിസ്നസ് യൂണിറ്റ് പ്രസിഡൻറ് ഷൈലേഷ് ചന്ദ്ര പറഞ്ഞു. കമ്പനിയുടെ  ഐക്കോണിക് ബ്രാൻറായ സഫാരിയുടെ പുതിയ പതിപ്പ് ശക്തമായി വിപണിയിലിറക്കാനാണ് തയ്യാറെടുക്കുന്നത്.  ഇന്ന് മുതൽ സഫാരി പ്രദർശനത്തിനും ടെസ്റ്റ് ഡ്രൈവിനും ബുക്കിനും ലഭ്യമായി തുടങ്ങും. ഉപഭോക്താക്കൾക്ക് അഭിമാനവും കരുത്തും സന്തോഷവും പകരുന്നതായിരിക്കും പുതിയ സഫാരിയെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം  പറഞ്ഞു

പുതിയ സഫാരി  ഈ വിഭാഗത്തിലെ ക്ലാസ് ഫീച്ചറുകളോടെയാണ് വിപണിയിലേക്കെത്തുന്നത്. വാഹനം ടാറ്റാ മോട്ടോർസിൻറെ പരാമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇംപാക്ട് 2.0 ഡിസൈൻ ലാൻറ് റോവർറിൻറെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒഎംഇജിഎആർസി ആർക്കിടെക്ട് സാങ്കേതിക വിദ്യ എന്നിവയാണ് പിന്തുടരുന്നത്. അയാസകരമായ യാത്രയും സൗകര്യങ്ങളും ആകർഷകമായ ഡിസൈനും സമാനകതകളില്ലാത്ത വൈവിധ്യവും  ഇഷ്ടപ്പെടുന്ന എസ് യു വി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായിട്ടുള്ളതാണ്  വാഹന സവിശേഷതകൾ.

പുതിയ സഫാരിയുടെ എല്ലാ വാരിയൻറുകളും അതിൻറേതായ സവിശേഷതകൾ ഉൾക്കൊള്ളുന്നതായിരിക്കും. അടിസ്ഥാന വാരിയൻറായി എക്സ് ഇ ഡ്യൂവൽ എയർ ബാഗ്, ആൾ ഡിസ്ക് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , ഹിൽ ഹോൾഡ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ എന്നിവ ചേരുന്നതാണ്. ഇത്തരത്തിൽ മികച്ച പാക്കേജാണ് ഓരോ വാരിയൻറിനും മുന്നോട്ട് വെയ്ക്കുന്നത്. എക്എം വാരിയൻറ് മുതൽ മൾട്ടി ഡ്രൈവ് മോഡുകളും ടച്ച് സ്ക്രീൻ മ്യൂസിക് സിസ്റ്റവും ലഭ്യമായി തുടങ്ങും.   .

 മുകളിൽ സൂചിപ്പിച്ചവ കൂടാതെ എക്സ് ടി വാരിയൻറിനൊടൊപ്പം ഐആർഎ കണക്ടിവിറ്റി, ആർ 18 അലോയ് വീൽ, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വിശാലമായ പനോരമിക് സൺ റൂഫ് എന്നിവയും ലഭിക്കും. ഇതിന് പുറമെ, ഏറ്റവും മികച്ച വാരിയൻറായ എക്സ് സെഡ് വാരിയൻറ് സെനോൺ എച്ച്ഐഡി പ്രോജക്ടർ ഹെഡ് ലാംപ്, ടെറിയൻ റസ്പോൺസ് മോഡ്, ആറ് എയർബാഗുകൾ, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 8.8”  ടച്ച് സ്ക്രീൻ ഇൻഫോടെയ്മെൻറിനൊപ്പം 9ജെബിഎൽ സ്പീക്കർ, ഒരു സബ് വൂഫർ, പവേർഡ് ഡ്രൈവർ സീറ്റ്, ഡയ്മണ്ട് കട്ട് 18” അലോയ് വീൽ, മൂന്ന് സീറ്റ് നിരയിൽ നിന്നും കാഴ്ച്ച സാധ്യമാക്കുന്ന വിധം ആദ്യമായി പനോരമിക് സൺ റൂഫ് എന്നിവയോട് കൂടിയും സജ്ജമാക്കിയിരിക്കുന്നു.   

click me!