പുത്തന്‍ ഫോര്‍ച്യൂണര്‍ വരുന്നു

By Web TeamFirst Published Apr 28, 2020, 2:39 PM IST
Highlights

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ദീപാവലിയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ദീപാവലിയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ വിപണിയിലേക്ക് വാഹനം എത്തുന്നത് വൈകുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 

ഓരോ വിപണിയേയും ആശ്രയിച്ച് 2.7 ലിറ്റര്‍, 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 2.4 ലിറ്റര്‍, 2.8 ലിറ്റര്‍, 3.0 ലിറ്റര്‍ ഡിസ്പ്ലേസ്മെന്റുകളുള്ള ഡീസല്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യും. മുമ്പുണ്ടായിരുന്ന 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുടെ ബിഎസ് VI പതിപ്പുകളുമായി ഫോര്‍ച്യൂണര്‍ എസ്‌യുവി ഇന്ത്യയില്‍ തുടരാനാണ് സാധ്യത. പെട്രോള്‍ എഞ്ചിന്‍ 174 bhp കരുത്തും 450 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ 174 bhp കരുത്തും 420 Nm ടോര്‍ക്കും സൃഷ്ടിക്കും. ഇവ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളുമായി ജോഡിയാക്കും.

മുന്‍വശത്ത് കാര്യമായ മാറ്റങ്ങളോടെയാണ് പുത്തൻ വാഹനം വിപണിയിലെത്താൻ പോവുന്നത്. RAV4, റൈസ് മോഡലുകളുടെ ഡിസൈന്‍ ഭാഷ്യത്തെ പിന്തുടരുന്ന മുന്‍വശത്തെ ബമ്പറും ഗ്രില്‍ രൂപകല്‍പ്പനയും, കറുത്ത ബിറ്റുകൾ ഉള്‍പ്പെടുത്തിയ മെലിഞ്ഞ ഗ്രില്‍, ഓരോ കോണിലും ത്രികോണാകൃതിയിലുള്ള ഫോക്സ് എയര്‍ ഇന്റേക്കുകള്‍ ഉപയോഗിച്ച ബമ്പര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, കോംപാക്ട് അപ്പര്‍ ഗ്രില്ല്, വലിയ ബമ്പര്‍, വലിയ ലോവര്‍ ഗ്രില്ല്, പുതിയ ഫോഗ് ലാമ്പ് എന്നിവയാണ് മുൻവശത്തെ മനോഹരമാക്കുന്നത്. ബമ്പറില്‍ ഗ്ലോസ്സ് ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും ഇടിപിടിക്കുന്നതോടെ എസ്‌യുവി കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് കൈവരിക്കുന്നു.

അകത്തളത്തിൽ കാര്യമായ മറ്റം വരുത്തില്ലെന്നാണ് സൂചന. പഴയ പതിപ്പില്‍ കണ്ടിരിക്കുന്ന സെന്റര്‍ കണ്‍സോളും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും ഒക്കെ ഇടംപിടിക്കുന്ന പുതിയ പതിപ്പിലും ബ്ലാക്ക്-ബേഡ് ഫിനീഷിങ്ങിലായിരിക്കും അകത്തളം ഒരുങ്ങുക. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയും മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന. ആഗോളതലത്തില്‍ ഒന്നിലധികം പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളിൽ പുതിയ ഫോർച്യൂണർ വില്പനക്കെത്തും.

click me!