സെലേറിയോയെ അടിസ്ഥാനമാക്കി പുതിയ ടൊയോട്ട വിറ്റ്സ് ഹാച്ച്ബാക്ക് വെളിപ്പെടുത്തി

By Web TeamFirst Published Jan 31, 2023, 4:05 PM IST
Highlights

അടിസ്ഥാനപരമായി ഇത് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന നിലവിലെ തലമുറ മാരുതി സെലേറിയോയുടെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പാണ്. ദക്ഷിണാഫ്രിക്കൻ വിപണികളിൽ അഗ്യ ഹാച്ച്ബാക്കിന് പകരക്കാരനായാണ് വിറ്റ്സ് എത്തുന്നത്.

ടൊയോട്ട-സുസുക്കി സംയുക്ത സംരംഭം ഇതിനകം തന്നെ ഇന്ത്യയിലും ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും നിരവധി ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ടൊയോട്ട വിറ്റ്‌സ് ഹാച്ച് ആണ് ഏറ്റവും പുതിയ പതിപ്പ്. അടിസ്ഥാനപരമായി ഇത് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന നിലവിലെ തലമുറ മാരുതി സെലേറിയോയുടെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പാണ്. ദക്ഷിണാഫ്രിക്കൻ വിപണികളിൽ അഗ്യ ഹാച്ച്ബാക്കിന് പകരക്കാരനായാണ് വിറ്റ്സ് എത്തുന്നത്.

ടൊയോട്ട വിറ്റ്‌സിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് നിലവിലെ തലമുറ സെലേറിയോയ്ക്ക് സമാനമാണ്. ടൊയോട്ട, വിറ്റ്സ് ബാഡ്‍ജുകൾ ചേർക്കുന്നത് മാത്രമാണ് ദൃശ്യമായ വ്യത്യാസം. ഇന്റീരിയർ ചിത്രങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സെലേറിയോയെക്കാളും കാബിന് വലിയ അപ്‌ഗ്രേഡുകളൊന്നും ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, സ്റ്റിയറിംഗ് വീലിലെ അപ്ഹോൾസ്റ്ററിക്കും ടൊയോട്ട ബാഡ്‍ജിനും വ്യത്യസ്‍ത നിറങ്ങൾ ചേർക്കാൻ ടൊയോട്ടയ്ക്ക് കഴിയും.

ഡ്യുവൽ വിവിടിയും ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുമുള്ള 1.0 ലിറ്റർ കെ10സി, 3 സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 65.7 bhp കരുത്തും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഉൾപ്പെടുന്നു. നമ്മുടെ വിപണിയിൽ വിൽക്കുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറുകളിലൊന്നാണ് സെലേറിയോ. മാനുവൽ ഗിയർബോക്‌സിനൊപ്പം 25.23kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു, അതേസമയം AMT പതിപ്പ് 26.68kmpl എന്ന സാക്ഷ്യപ്പെടുത്തിയ മൈലേജ് നൽകുന്നു.

സെലേറിയോയ്ക്ക് സമാനമായി, ടൊയോട്ട വിറ്റ്‌സിന് 313 ലിറ്റർ ബൂട്ട് സ്‌പേസ് ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോൺ നാവിഗേഷനോട് കൂടിയ 7 ഇഞ്ച് സ്‍മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, കീലെസ്സ് എൻട്രി, AMT ഉള്ള ഹൈൽ ഹോൾഡ് അസിസ്റ്റ്, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 

click me!