പുതിയ XUV500 അടുത്തവര്‍ഷം

By Web TeamFirst Published Mar 7, 2020, 11:23 AM IST
Highlights

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ പുതിയ പതിപ്പ് വരുന്നു. 
 

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ പുതിയ പതിപ്പ് വരുന്നു. 

2021 മാർച്ചില്‍ വാഹനം വിപണിയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മഹീന്ദ്ര ഫൺസ്റ്റർ കൺവേർട്ടറിന്റെ ബോഡി പാനലുകളോട് സാമ്യുമുണ്ടാകും പുതിയ എക്സ്‍യുവിക്ക്.

കൂടാതെ 2017 ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എക്സ്എവിഎൽ എസ്‌യുവി കൺസെപ്റ്റുമായും പുതിയ എക്സ്‌യുവിക്ക് സാമ്യമുണ്ടായേക്കും.

കാഴ്ചയിൽ വലുപ്പമേറെയുള്ള പുതിയ എക്സ്‌യുവി 500 ന്റെ അകത്തളത്തിലും കൂടുതൽ സ്ഥലസൗകര്യമുണ്ടാകും. കാറിനു വലുപ്പമേറുന്നതോടെ മൂന്നാം നിര സീറ്റിൽ ലഭ്യമാവുന്ന സ്ഥലവും വർധിക്കുമെന്നാണു പ്രതീക്ഷ. അടുത്ത തലമുറ എക്സ്‌യുവി 500 എസ്‌യുവിക്കു കരുത്തേകുക രണ്ടു ലീറ്റർ, ഡീസൽ എൻജിനാകും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കുന്ന എൻജിന് 180 ബി എച്ച് പി കരുത്തു സൃഷ്ടിക്കാനാകും. നിലവിൽ ‘എക്സ്‌യുവി 500’ എസ്‌യുവിയിലെ 2.2 ലീറ്റർ ഡീസൽ എൻജിന്റെ കരുത്തിനെ അപേക്ഷിച്ച് 25 ബിഎച്ച്പിയോളം അധികമാണിത്.

ആദ്യ തലമുറ പോലെ മോണോ കോക് ബോഡിയുമായിട്ടാവും പുത്തൻ എക്സ്‌യുവി 500 എത്തുക. പക്ഷേ പുതിയ പ്ലാറ്റ്ഫോമിലാണ് മഹീന്ദ്രയുടെ ഈ പതിപ്പ് എന്നതാണു എടുത്തു പറയേണ്ട മാറ്റം. 2011ൽ അരങ്ങേറ്റം കുറിച്ച എക്സ്‌യുവി 500 മഹീന്ദ്ര, പിന്നീട് ഏതാനും തവണ പരിഷ്കരിച്ചിരുന്നു. കൂടുതൽ പുതുമയുള്ള മുഖം നൽകാനായി പൂർണമായും നവീകരിച്ച  രൂപകൽപ്പനയാണ് എക്സ്‌യുവി 500 എസ്‌യുവിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ മിഷിഗനിലുള്ള നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിന്റെ വൈദഗ്ധ്യമാവും മഹീന്ദ്ര പുതിയ എസ്‌യുവിക്കായി പ്രയോജനപ്പെടുത്തുക. ഒപ്പം ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയുടെ സേവനവും ലഭ്യമാണ്.

click me!