KTM 125 Duke : അടുത്ത തലമുറ കെടിഎം 125 ഡ്യൂക്ക് പരീക്ഷണത്തില്‍; അടുത്ത വര്‍ഷം ഇന്ത്യയിൽ എത്തും

Web Desk   | Asianet News
Published : Mar 22, 2022, 04:12 PM IST
KTM 125 Duke : അടുത്ത തലമുറ കെടിഎം 125 ഡ്യൂക്ക് പരീക്ഷണത്തില്‍; അടുത്ത വര്‍ഷം ഇന്ത്യയിൽ എത്തും

Synopsis

ഇപ്പോൾ, അടുത്ത തലമുറ 125 ഡ്യൂക്കിന്റെ ഒരു പ്രോട്ടോടൈപ്പ് കണ്ടെത്തി എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓസ്‍ട്രിയന്‍ (Austrian) ഇരുചക്ര വാഹന ബ്രാന്‍ഡായ കെടിഎം ഡ്യൂക്കുകളുടെ അടുത്ത തലമുറ ശ്രേണിയിൽ പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, പുതിയ 390 ഡ്യൂക്ക് പരീക്ഷണത്തിനിടയില്‍ കണ്ടെത്തിയാതും ഇപ്പോൾ, അടുത്ത തലമുറ 125 ഡ്യൂക്കിന്റെ ഒരു പ്രോട്ടോടൈപ്പ് കണ്ടെത്തി എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ 125 ഡ്യൂക്ക് നിലവിലെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കുമെന്നാണഅ റിപ്പോര്‍ട്ടുകള്‍. മൊത്തത്തിലുള്ള സ്റ്റൈലിംഗ്, സൈക്കിൾ ഭാഗങ്ങൾ, പ്രകടനം എന്നിവയും നിലവിലെ മോഡലിനേക്കാൾ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ട്രെല്ലിസ് ഫ്രെയിമിലാണ് പരീക്ഷണ മോഡലിനെ കണ്ടെത്തിയത്. എഞ്ചിനും സബ്ഫ്രെയിമിനും കാസ്റ്റ് അലുമിനിയം ലഭിക്കുന്നു. നിലവിലെ മോഡലിന് ട്രെല്ലിസ് സബ്ഫ്രെയിം ഉണ്ട്. അഞ്ച് സ്‌പോക്ക് വീലുകൾ പ്രോട്ടോടൈപ്പിൽ വളരെ മികച്ചതായി കാണപ്പെടുന്നു. യഥാർത്ഥത്തിൽ, പ്രൊഡക്ഷൻ മോഡൽ ഒരേ യൂണിറ്റ് ആയിരിക്കാം എത്തുക. മോട്ടോർ സൈക്കിളിൽ കണ്ട സസ്‌പെൻഷൻ ഡബ്ല്യുപിയിൽ നിന്നുള്ളതാണ്. എന്നാൽ അതിന്റെ ക്രമീകരണത്തെക്കുറിച്ച് വ്യക്തതയൊന്നും ഇല്ല. 

125 സിസി എഞ്ചിൻ ലിക്വിഡ്-കൂൾഡ് ആയിരിക്കും ഈ ബൈക്കിന്‍റെ ഹൃദയം. എന്നാൽ പവർ കണക്കുകൾ നിലവിലെ മോഡലിനേക്കാൾ കൂടുതലായിരിക്കുമോ എന്ന് വ്യക്തമല്ല. ഗിയർബോക്സും മികച്ചതും പരിഷ്‍കരിച്ചതുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ മറ്റ് ബിറ്റുകൾ സ്റ്റാൻഡേർഡ് ആയി വരാൻ സാധ്യതയുണ്ട്. 

പുതിയ KTM 125 ഡ്യൂക്ക് 2022 EICMA-യിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ 2023-ന്റെ തുടക്കത്തിൽ മാത്രമേ ഇന്ത്യയിലെ ലോഞ്ച് നടക്കൂ. വിലകൾ നിലവിലെ മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഒരിടവേളയ്ക്ക് ശേഷം 790 ഡ്യൂക്ക് ആഗോളതലത്തിൽ വീണ്ടും അവതരിപ്പിച്ച് കെടിഎം
അന്താരാഷ്‌ട്ര വിപണിയിൽ 790 ഡ്യൂക്ക് വീണ്ടും അവതരിപ്പിച്ച് ഓസ്‍ട്രിയന്‍ (Austrian) ഇരുചക്ര വാഹന ബ്രാന്‍ഡായ കെടിഎം (KTM). അടിസ്ഥാനപരമായി, 790 ഡ്യൂക്ക് 390 ഡ്യൂക്കിനും 890 ഡ്യൂക്കിനും ഇടയിൽ സ്ഥാനം പിടിക്കും എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022-ൽ, 790 ഡ്യൂക്ക് രണ്ട് പുതിയ നിറങ്ങളിൽ ലഭ്യമാണ് എന്നും ഇതില്‍ സിഗ്നേച്ചർ ഓറഞ്ച് പ്രത്യേകിച്ചും ശ്രദ്ധേയമാണ് എന്നും ഓട്ടോ കാര്‍ ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസൈൻ മൂർച്ചയുള്ളതാണെങ്കിലും മാറ്റമില്ലാതെ തുടരുന്നു.

ജൂണിൽ ഷോറൂമുകളിൽ എത്തിക്കഴിഞ്ഞാൽ, 790 ഡ്യൂക്കിന് A2 കോൺഫിഗറേഷൻ അനുവദിക്കുന്ന 95bhp പതിപ്പും ലഭിക്കും, അതേസമയം ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് 105bhp പതിപ്പ് ലഭിക്കും. ബാക്കിയുള്ള പാക്കേജ് അതേപടി തുടരുന്നു. 105 ബിഎച്ച്‌പിയും 87 എൻഎമ്മും ഉത്പാദിപ്പിക്കുന്ന അതേ കെടിഎം എൽസി8സി പാരലൽ-ട്വിൻ എഞ്ചിൻ ആയിരിക്കും ഇതിന് കരുത്ത് പകരുക. ഇപ്പോൾ BS5 അനുസരിച്ചാണ് ഈ എഞ്ചിന്‍. ഓരോ അറ്റത്തും ക്രമീകരിക്കാൻ കഴിയാത്ത WP APEX സസ്പെൻഷനാണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. 

അതായത് ബൈക്കിന്റെ ഹൃദയഭാഗത്ത് ആറ്-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂറോ5/ ബിഎസ് 6 കംപ്ലയിന്റ് 799 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇരിക്കുന്നത്. ഈ എഞ്ചിന്‍‌ 9,000 ആർപിഎമ്മിൽ 105 എച്ച്പിയും 8,000 ആർപിഎമ്മിൽ 87 എൻഎമ്മും ഉത്പാദിപ്പിക്കും. എന്നിരുന്നാലും, 790 ഡ്യൂക്ക് പുനരാരംഭിക്കുന്നതിൽ KTM-നുള്ള ഏറ്റവും വലിയ നേട്ടം LC8c എഞ്ചിന്റെ 95hp വേരിയന്റിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്കില്‍ കൂറ്റൻ ഇലക്‌ട്രോണിക്‌സ് സ്യൂട്ടും കമ്പനി നിലനിർത്തിയിട്ടുണ്ട്.  790 ഡ്യൂക്കിന് കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോണിംഗ് എബിഎസ്, സൂപ്പർമോട്ടോ മോഡ്, മൂന്ന് സ്റ്റാൻഡേർഡ് റൈഡ് മോഡുകൾ, കളർ അഞ്ച് ഇഞ്ച് TFT ഡിസ്‌പ്ലേ എന്നിവയും മറ്റും ലഭിക്കുന്നു. എന്നിരുന്നാലും, മുമ്പത്തേതിൽ നിന്ന് വ്യത്യസ്‍തമായി, അപ് ആൻഡ് ഡൌൺ ക്വിക്ക്ഷിഫ്റ്റർ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ട്രാക്ക് മോഡ്, ക്രൂയിസ് കൺട്രോൾ, ടിപിഎംഎസ്, ഫോൺ, മ്യൂസിക് കണക്റ്റിവിറ്റി എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഇപ്പോൾ ഓപ്‌ഷൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.  

എന്നാല്‍ ഇലക്ട്രോണിക്സിനെ സംബന്ധിച്ചിടത്തോളം, പുത്തന്‍ 790 ഡ്യൂക്കിന്റെ സ്യൂട്ട് മുമ്പത്തെപ്പോലെ സമഗ്രമല്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്റ്റാൻഡേർഡ് റൈഡർ എയ്ഡുകളിൽ ലീൻ-സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, മൂന്ന് റൈഡ് മോഡുകൾ - റെയിൻ, സ്ട്രീറ്റ്, സ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. ക്വിക്ക്ഷിഫ്റ്റർ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ട്രാക്ക് മോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കുള്ള TPMS, KTM മൈ റൈഡ് തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിച്ച് ഈ ലിസ്റ്റ് വർദ്ധിപ്പിക്കാൻ കഴിയും. അവയിൽ പലതും നേരത്തെ സ്റ്റാൻഡേർഡ് ആയിരുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ