അമ്പരപ്പിക്കും മേക്ക് ഓവറില്‍ പുത്തന്‍ മാരുതി എസ്-ക്രോസ്

By Web TeamFirst Published Nov 14, 2021, 8:56 PM IST
Highlights

പരീക്ഷണ ഓട്ടത്തിനിടെ വാഹനത്തെ കണ്ടെത്തിയെന്നും നവംബർ 25 ന് വാഹനം അവതരിപ്പിക്കപ്പെടുമെന്നും അടുത്ത വർഷം വിപണിയില്‍ എത്തും എന്നുമാണ് റിപ്പോര്‍ട്ട്

രാജ്യത്തെ മികച്ച പ്രീമിയം ക്രോസ് ഓവറുകളിൽ (crossover) ഒന്നാണ് മാരുതി സുസുക്കി എസ്-ക്രോസ് (Maruti Suzuki S-Cros). പക്ഷേ ദീർഘകാലമായി ഇവിടെ ഉണ്ടായിരുന്നിട്ടും ആഭ്യന്തര വിപണിയിൽ ശക്തമായ ചുവടുറപ്പിക്കാൻ ഈ കാറിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോൾ വാഹനത്തില്‍ ഒരു തലമുറ മാറ്റത്തിനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണ ഓട്ടത്തിനിടെ വാഹനത്തെ കണ്ടെത്തിയെന്നും നവംബർ 25 ന് വാഹനം അവതരിപ്പിക്കപ്പെടുമെന്നും അടുത്ത വർഷം വിപണിയില്‍ എത്തും എന്നുമാണ് റിപ്പോര്‍ട്ട്. 

അടിമുടി മാറ്റത്തോടെയാണ് പുതിയ തലമുറ എസ്-ക്രോസ് എത്തുക എന്നാണ് പരീക്ഷണയോട്ടം നല്‍കുന്ന സൂചന എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോസോവറിന്റെ മുൻഭാഗം ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മോഡലിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണ്. പ്രൊജക്ടർ ലാമ്പുകളും സംയോജിത എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ലഭിക്കുന്ന പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന സ്ലീക്ക് ക്രോം ലൈനോടുകൂടിയ പുതുക്കിയതും വലുതുമായ കറുത്ത മെഷ് ഫ്രണ്ട് ഗ്രില്ലും ഇതിന് ലഭിക്കുന്നു.

മുൻ ബമ്പർ നിലവിലുള്ള മോഡലിന് സമാനമാണ്. എന്നിരുന്നാലും, നിലവിലുള്ള എസ്-ക്രോസിൽ നിന്ന് വേറിട്ടുനിൽക്കുന്ന ചില ഘടകങ്ങൾ വാഹനത്തില്‍ ഉണ്ടാകും. ക്രോസ്ഓവറിന്റെ സൈഡ് പ്രൊഫൈലും നിലവിലെ മോഡലിന് സമാനമാണ്. ടേൺ ഇൻഡിക്കേറ്റർ ഇന്റഗ്രേറ്റഡ് ബോഡി-കളർ ഒആർവിഎമ്മുകൾ, കറുപ്പ് ലോവർ ബോഡി ക്ലാഡിംഗ്, ബ്ലാക്ക് ഗ്ലാസ് ഏരിയ എന്നിവയുമായി അടുത്ത തലമുറ ക്രോസ്ഓവർ വരുമെന്ന് പരീക്ഷണയോട്ട ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

പരീക്ഷണയോട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ, അടുത്ത തലമുറ സുസുക്കി എസ്-ക്രോസ് നിലവിലെ മോഡലിനേക്കാൾ കൂടുതൽ എസ്‌യുവി സ്റ്റൈലിഷായി കാണപ്പെടുന്നു. എന്നാല്‍ നവാഹനത്തിന്‍റെ ഇന്റീരിയറും സാങ്കേതിക സവിശേഷതകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്യാബിനിനുള്ളിൽ നിരവധി ഡിസൈൻ, ഫീച്ചർ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കാം. കൂടാതെ, മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ ലഭിക്കാനും സാധ്യതയുണ്ട്.

അടുത്ത തലമുറ എസ്-ക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചും സ്ഥിരീകരണമില്ല. എന്നിരുന്നാലും, ഇന്ത്യയിൽ അതിവേഗം കുതിച്ചുയരുന്ന യുവി സെഗ്‌മെന്റിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇത് ഇന്ത്യന്‍ വിപണിയിലും എത്തിയേക്കാം. മാരുതി സുസുക്കിയുടെ പ്രീമിയം റീട്ടെയിൽ ശൃംഖലയായ നെക്‌സയിലൂടെയാണ് നിലവിലെ എസ്-ക്രോസ് വിൽക്കുന്നത്. പുതിയ മോഡലും ഇവിടെ ലോഞ്ച് ചെയ്‍തു കഴിഞ്ഞാൽ നെക്‌സ വഴി വിൽക്കുമെന്ന് പ്രതീക്ഷിക്കാം.

click me!