'ശ്രീജ'യുടെ യാത്രകള്‍ ഇനി ബെന്‍സ് എ ക്ലാസില്‍!

Published : Mar 02, 2019, 10:07 AM ISTUpdated : Mar 02, 2019, 10:27 AM IST
'ശ്രീജ'യുടെ യാത്രകള്‍ ഇനി ബെന്‍സ് എ ക്ലാസില്‍!

Synopsis

മികച്ച നടിക്കുള്ള പുരസ്‍കാരത്തിളക്കത്തിനിടെ പുതിയ വാഹനം സ്വന്തമാക്കി നിമിഷ സജയന്‍

കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ശ്രീജയായി എത്തി മലയാളികളുടെ നെഞ്ചില്‍ ചേക്കേറിയ നടിയാണ് നിമിഷ സജയന്‍. ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല തുടങ്ങിയ ചിത്രങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്‍ചവച്ച നിമിഷ ഇപ്പോള്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‍കാരത്തിളക്കത്തിലുമാണ്. ഈ സന്തോഷത്തിനിടയില്‍ താരം പുതിയ വാഹനം സ്വന്തമാക്കിയതാണ് വാഹനലോകത്തെയും സിനിമാ ലോകത്തെയും കൗതുക വാര്‍ത്ത. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സിന്‍റെ സെഡാനായ എ ക്ലാസാണ് നിമിഷ സ്വന്തമാക്കിയത്. കൊച്ചിയിലെ രാജശ്രീ ബെന്‍സില്‍ നിന്നാണ് താരം ബെന്‍സ് എ ക്ലാസിന്‍റെ എ 200 ഡിസല്‍ വകഭേദം താരം സ്വന്തമാക്കിയത്. 

2143 സിസി എഞ്ചിന്‍ കരുത്തുള്ള വാഹനം 300 എന്‍ എം ടോര്‍ഖും 136 ബിഎച്ച്പി കരുത്തും സൃഷ്‍ടിക്കും.  ഏഴ് സ്‍പീഡാണ് ഡ്യുവല്‍ ഓട്ടോമാറ്റിക്കാണ്  ട്രാന്‍സ്‍മിഷന്‍. ഏകദേശം 28 ലക്ഷം രൂപയോളമാണ് വാഹനത്തിന്‍റെ കൊച്ചി എകസ്‍ ഷോറൂം വില.

PREV
click me!

Recommended Stories

ട്രക്ക് വിൽപ്പനയിൽ വൻ കുതിപ്പ്; ടാറ്റ മോട്ടോഴ്‌സിന് വമ്പൻ നേട്ടം; അറ്റാദായം 83% ഉയർന്ന് 2,560 കോടി!
പഴയ വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക! എഥനോൾ പെട്രോൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്