13 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ച് നിസാന്‍

By Web TeamFirst Published Sep 25, 2019, 6:24 PM IST
Highlights

നടപടി ബാക്കപ്പ് കാമറാ ഡിസ്‌പ്ലേയില്‍ തകരാറ് കണ്ടതിനെ തുടര്‍ന്ന്

ജാപ്പനീസ് കാര്‍ നിര്‍മാണ കമ്പനിയായ നിസാന്‍ 13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. ബാക്കപ്പ് കാമറാ ഡിസ്‌പ്ലേയില്‍ തകരാറ് കണ്ടതിനെ തുടര്‍ന്നാണ് നടപടി. അമേരിക്കയിലും കാനഡയിലും പുറത്തിറക്കിയ കാറുകളാണിതില്‍ ഭൂരിഭാഗവും. തായ്‍വാനിലും സ്‍പെയിനിലും ഇസ്രയേലിലും വിറ്റ കാറുകളിലും ഈ പ്രശ്‍നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിസാന്‍ അള്‍ട്ടിമ, ഫ്രണ്ടയര്‍, കിക്ക്‌സ്, ലീഫ്, മാക്‌സിമ, മുറാനോ, എന്‍വി, എന്‍വി 200, പാത്ത്‌ഫൈന്‍ഡര്‍, റഫ് സ്‌പോര്‍ട്ട്, സെന്‍ട്ര, ടൈറ്റാന്‍, വെര്‍സ നോട്ട്, വെര്‍സ സെഡാന്‍ എന്നീ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്.  2018 മുതല്‍ 2019 വരെ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാറെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ തകരാര്‍ ഫെഡറല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. തിരിച്ചു വിളിച്ച വാഹനങ്ങള്‍ സൗജന്യമായി പരിഹരിച്ച് നല്‍കാനാണ് തീരുമാനം. 

click me!