മാന്ദ്യമോ, അതെന്തെന്ന് ഈ വണ്ടിക്കമ്പനി!

Web Desk   | Asianet News
Published : Jan 08, 2020, 04:04 PM IST
മാന്ദ്യമോ, അതെന്തെന്ന് ഈ വണ്ടിക്കമ്പനി!

Synopsis

ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയും 2018-ലേതിനേക്കാള്‍ ഉയര്‍ന്ന വില്‍പ്പനയും

ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയും 2018-ലേതിനേക്കാള്‍ ഉയര്‍ന്ന വില്‍പ്പനയുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവററ് ലിമിറ്റഡ്. 

2019 ഡിസംബറില്‍ 10,791 യൂണിറ്റുകള്‍ നിസാന്‍ കയറ്റുമതി ചെയ്‍തു. 2019 ഡിസംബറില്‍ 2,169 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ മാസത്തെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച 49 ശതമാനമായി ഉയര്‍ന്നു. അതേസമയം, നിസാന്റെ 10,791 കാറുകളാണ് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു മാസം ഇത്രയും അധികം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ആഭ്യന്തര വില്‍പ്പന പ്രതിമാസം 49 ശതമാനമായി വര്‍ദ്ധിച്ചത് നിസാന്‍ കിക്ക്‌സിന്റെ മെച്ചപ്പെട്ട പ്രകടനത്തോടെയാണെന്നും നിസാന്റെ ആഗോള എസ്‍യുവി ഡിഎന്‍എയുടെ കരുത്ത് കാണിക്കുന്നതും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നതാണ് നിസാന്റെ ഈ നേട്ടമെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവററ് ലിമിറ്റഡ് മാനേജിംഗ് ജയറക്ടര്‍ രാകേഷ് ശ്രീവാസ്‍തവ പറഞ്ഞു. സുസ്ഥിരമായ വളര്‍ച്ചക്ക് വേണ്ടി നിസാനെ പ്രാഥമിക ബ്രാന്‍ഡായി വിന്യസിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനമെന്നും ഒന്നിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകള്‍ അവതരിപ്പിക്കുകയും ഡാറ്റ്‌സണ്‍ കാറുകളുടെ മൂല്യ നിര്‍ണയം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ശ്രീവാസ്‍തവ വ്യക്തമാക്കി. 

നിസാന്‍-ഡാറ്റ്‌സണ്‍ കൂട്ടുകെട്ടിലാണ് ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനം. കിക്‌സ്, ടെറാനൊ, സണ്ണി, മൈക്ര എന്നീ വാഹനങ്ങള്‍ നിസാന്‍റെ പേരില്‍ ഇറങ്ങുമ്പോള്‍ ഗോ, റെഡി-ഗോ, ഗോ പ്ലസ് എന്നീ മോഡലുകളാണ് ഡാറ്റ്‌സണ്‍ പുറത്തിറക്കുന്നത്.

PREV
click me!

Recommended Stories

ഒരു രാത്രിയിലെ ആഘോഷം, ജീവിതകാലം മുഴുവൻ കണ്ണുനീർ; ന്യൂ ഇയർ രാവിൽ മദ്യപിച്ച് വാഹനവുമായി റോഡിൽ ഇറങ്ങും മുമ്പ് ഈ കണക്കുകൾ അറിയുക
മാരുതി സുസുക്കിയുടെ അപ്രതീക്ഷിത ഓഫർ: ഇന്ന് അവസാന അവസരം!