മാഗ്നൈറ്റ് ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍ വിവരങ്ങളുമായി നിസാന്‍

By Web TeamFirst Published Sep 4, 2020, 11:10 AM IST
Highlights

നിസാന്റെ പുതിയ ബി-എസ്‍യുവിയായ, മാഗ്‌നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍,  എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ അവതരിപ്പിച്ചു

നിസാന്റെ പുതിയ ബി-എസ്‍യുവിയായ, മാഗ്‌നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍,  എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ അവതരിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ഡിസൈന്‍ ചെയ്ത നിസാന്‍ മാഗ്‌നൈറ്റ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സമാന്തരമായ ഇന്‍സ്ട്രുമെന്റ് പാനല്‍ ആയതിനാല്‍  മാഗ്‌നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയറുകള്‍ വിശാലവും  വീതി കൂടിയതുമാണ്. പ്രത്യേക ആകൃതിയും ക്ലിഫ് സെക്ഷനും ഉള്ള എയര്‍ വെന്റിലേറ്ററുകള്‍, ഒരു സ്‌പോര്‍ട്ടി ഭാവം നല്‍കുകയും എസ്യുവി അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.കൂടുതല്‍ സുഖസൗകര്യങ്ങളുള്ള സ്പോര്‍ടി മോണോ-ഫോം ഷേപ്പ് സീറ്റാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 ' കേവലം കടലാസില്‍ വരച്ച്കാട്ടുന്നതിന് പകരം ശില്പകലയെ അടിസ്ഥാനമാക്കിയുള്ളതാണ് വാഹനത്തിന്റെ ഡിസൈന്‍. വാഹനത്തിന്റെ ബോഡിയില്‍ ദൃഡവും ചലനാത്മകവുമായ ഒരു ഭാവം വരുത്തിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കള്‍ ഇത് ഏറെ  ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ' നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ഡിസൈന്‍ മാനേജര്‍ തകുമി യൊനിയാമ പറഞ്ഞു.

 'ജപ്പാനില്‍ ഡിസൈന്‍ ചെയ്ത നിസാന്‍ മാഗ്‌നൈറ്റ് കണ്‍സെപ്റ്റ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.വെര്‍ട്ടിക്കല്‍ മോഷനില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന  മുന്‍ഭാഗവും ഗ്രില്‍ ഫ്രെയിമും കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതാണ്. വളരെ നേര്‍ത്തതും ഷാര്‍പ്പുമായ എല്‍ഇഡി ഹെഡ് ലാമ്പുകളും എല്‍-ആകൃതിയിലുള്ള ഡേ-ടൈം റണ്ണിംഗ് ലൈറ്റും ആളുകളില്‍ മതിപ്പ് സൃഷ്ടിക്കുന്നതാണ്. ഇത് കാറിന് ഒരു ബോള്‍ഡ് ലുക്ക് നല്‍കുന്നു.' നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ബോള്‍ഡ് ഡിസൈനും നിറവും നിസ്സാന്‍ മാഗ്‌നൈറ്റ് കണ്‍സെപ്റ്റിനെ ഇന്ത്യന്‍ നിരത്തുകളില്‍ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. ഇന്ത്യന്‍ വിപണിയിലേക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള മാഗ്‌നൈറ്റ് കണ്‍സെപ്റ്റ് നിസ്സാന്റെ എസ്യുവി ചരിത്രത്തിലെ ഒരു പരിണാമ കുതിപ്പാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 


 

click me!