ഇവിടെ നിതിൻ ഗഡ്‍കരി ഒറ്റയടിക്ക് ഉദ്ഘാടനം ചെയ്‍തത് 18 ദേശീയപാതാ പദ്ധതികൾ!

Published : Jan 25, 2023, 12:34 PM IST
ഇവിടെ നിതിൻ ഗഡ്‍കരി ഒറ്റയടിക്ക് ഉദ്ഘാടനം ചെയ്‍തത് 18 ദേശീയപാതാ പദ്ധതികൾ!

Synopsis

ഏകദേശം 6,800 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതികൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ, കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

ധ്യപ്രദേശിലെ ഓർച്ചയിൽ 18 ദേശീയപാതാ പദ്ധതികൾ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഉദ്ഘാടനം ചെയ്‍തു. 6,800 കോടി രൂപയും മൊത്തം 550 കിലോമീറ്റർ ദൈർഘ്യവുമുള്ളതാണ് പദ്ധതികൾ . ഈ പദ്ധതികളോടെ ബേത്വയിൽ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ രണ്ടു പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് സഫലമായതെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു.

665 മീറ്റർ നീളമുള്ള പാലത്തിന് 25 കോടി രൂപ ചെലവിലാണ് നിർമാണം. ഓർച്ച, ഝാൻസി, ടികംഗഢ് എന്നിവയുടെ കണക്റ്റിവിറ്റി രണ്ടു വരിപ്പാതയുള്ള പാലവും നടപ്പാതയും നിർമ്മിക്കുന്നതോടെ മെച്ചപ്പെടുമെന്നും പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

പൊവായ്, ഓർച്ച, ഹർപാൽപൂർ, കൈത്തി പധാരിയ കാല, പട്‌ന തമൗലി, ജാസ്സോ, നഗൗഡ്, സാഗർ ലിങ്ക് റോഡ് ബൈപാസുകളുടെ നിർമ്മാണം നഗരത്തിലെ ഗതാഗത സമ്മർദ്ദം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാഗർ ഗ്രീൻഫീൽഡ് ലിങ്ക് റോഡ് ഭോപ്പാലിൽ നിന്ന് കാൺപൂരിലേക്കുള്ള ദൂരം 21 കിലോമീറ്റർ കുറയ്ക്കും. മൊഹാരിയിൽ നിന്ന് സതായ് ഘട്ട്, ചൗക്ക വഴി മധ്യപ്രദേശ് മുതല്‍ ഉത്തര്‍പ്രദേശ് വരെ പദ്ധതി വ്യാപിക്കുന്നു. അതിർത്തി വരെ നാലുവരി വീതി കൂട്ടലും ഹൈവേ പദ്ധതികളിൽ ഉൾപ്പെടുന്നു, ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കും. സാഗർ സിറ്റി, ഛത്തർപൂർ സിറ്റി, ഗധാകോട്ട എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായിക്കും.

ഏകദേശം 6,800 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതികൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ, കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

മധ്യപ്രദേശിലെ ഓർച്ച, ഖജുരാഹോ, പന്ന, ചിത്രകൂട്, ടികംഗഡ്, സാഞ്ചി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി സുഗമമാക്കാനും പദ്ധതികൾ സഹായിക്കും. ഭോപ്പാൽ-കാൺപൂർ സാമ്പത്തിക ഇടനാഴി നിർമിക്കുന്നതോടെ സിമന്റിന്റെയും ധാതുക്കളുടെയും ഗതാഗതം എളുപ്പമാകുമെന്നും ലോജിസ്റ്റിക് ചെലവ് കുറയുമെന്നും ഗഡ്കരി പറഞ്ഞു. ഓർച്ച, ഖജുരാഹോ, പന്ന, ചിത്രകൂട്, ടികാംഗഡ്, സാഞ്ചി എന്നിവിടങ്ങളിലെ വിവിധ പ്രധാന സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഈ പദ്ധതികൾ വിനോദസഞ്ചാരികളെ സഹായിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു

ഈ ഇടനാഴിയുടെ നിർമ്മാണം ഭോപ്പാലിൽ നിന്ന് കാൺപൂരിലേക്കുള്ള യാത്രാസൌകര്യം മെച്ചപ്പെടുത്തും. ലഖ്‌നൗ, പ്രയാഗ്‌രാജ്, വാരണാസി എന്നിവിടങ്ങളിൽ നിന്നുള്ള കണക്റ്റിവിറ്റിയും മികച്ചതായിരിക്കും. അതേസമയം ടികാംഗഢിൽ നിന്ന് ഓർച്ചയിലേക്കുള്ള രണ്ടു വരി പാതയുടെ നിർമ്മാണം ഗതാഗതം സുരക്ഷിതമാക്കും.

PREV
Read more Articles on
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ