നിസാമുദ്ദീൻ എക്സ്പ്രസ് കുമ്പളത്ത്; ആശങ്ക വേണ്ടെന്ന് റെയിൽവേ

Web Desk   | Asianet News
Published : Apr 03, 2020, 12:59 PM IST
നിസാമുദ്ദീൻ എക്സ്പ്രസ് കുമ്പളത്ത്; ആശങ്ക വേണ്ടെന്ന് റെയിൽവേ

Synopsis

നിസാമുദ്ദീൻ എക്സ്പ്രസിന്‍റെ ബോഗികൾ കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടതിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ റെയിൽവേ . 

നിസാമുദ്ദീൻ എക്സ്പ്രസിന്‍റെ ബോഗികൾ കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടതിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ റെയിൽവേ അധികൃതർ. ട്രെയിനിന്‍റെ ബോഗികള്‍ അണുവിമുക്തമാക്കിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നിസാമുദീൻ മർക്കസ് മത സമ്മേളനത്തിൽ പങ്കെടുത്തവർക്കു കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാട്ടുകാരിൽ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ അഞ്ച് ദിവസമായി നിസാമുദ്ദീൻ എക്സ്പ്രസ് ബോഗികൾ ബോഗികൾ കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്. 

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സൗകര്യമുള്ള ഇന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും ഇത്തരത്തിൽ ട്രെയിനുകൾ നിർത്തിയിട്ടിട്ടുണ്ട്. ഇവ അണുവിമുക്തമാക്കിയ ട്രെയിനുകളാണ്.

പല ട്രെയിനുകളും അത്യാവശ്യ ഘട്ടത്തിൽ ഐസലേഷനു വേണ്ടി പ്രയോജനപ്പെടുത്താം എന്നും റെയില്‍വേ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാർച്ച് 28 ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ചില ട്രെയിനുകളുടെ കോച്ചുകളെ ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റാമെന്ന് അറിയിച്ചത്. ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്, മാർച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക്ഡൗണിനെത്തുടർന്ന് ഇന്ത്യൻ റെയിൽ‌വേ രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു. 

രോഗത്തിന്‍റെ സമൂഹവ്യാപന സ്വഭാവം പ്രവചനാതീതമായതിനാല്‍ ഓരോ ദിവസവും കൂടുതല്‍ രോഗികള്‍ ആശുപത്രികളിലേക്കെത്തും. ഇതുമൂലം ആശുപത്രിക്കിടക്കകള്‍ നിറഞ്ഞാല്‍ രോഗികളെ ചികിത്സിക്കുവാനുള്ള സ്ഥലപരിമിതിയാണ് ഇത്തരത്തിലൊരാശയത്തിലേക്ക് റോയില്‍വേയും എത്തിച്ചേര്‍ന്നത്.
 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ