
തിരുവനന്തപുരം: ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഗതാഗത കമീഷണറേറ്റ് സർക്കുലര്‍ പുറത്തിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വാഹന പരിശോധന സമയത്ത് ജിപിഎസുകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓരോ ഇനം വാഹനങ്ങൾക്കും ജിപിഎസ് ഘടിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. 2019 നവംബറിലായിരുന്നു സർക്കാർ വിജ്ഞാപനം ഇറക്കിയത്.
കേന്ദ്രസര്‍ക്കാര്‍ നിർദേശപ്രകാരം പുതിയ പൊതുവാഹനങ്ങള്‍ക്ക് നിർമാതാക്കൾ തന്നെ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണം (വി.എൽ.ടി.ഡി) ഘടിപ്പിച്ചാണ് നിരത്തിലിറക്കുന്നത്. ഇതിന് മുമ്പുള്ള വാഹനങ്ങള്‍ക്ക് ജി.പി.എസ് എന്നുമുതല്‍ വേണമെന്നതില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിന് അനുമതി
നൽകിയിരുന്നു.