ഇഞ്ചിയോൺ കിയയിൽ ഓഫർ പെരുമഴ; വൻ വിലക്കുറവ്

Published : Oct 16, 2025, 10:57 AM IST
Kia Seltos Facelift

Synopsis

ഇഞ്ചിയോൺ കിയ, കേന്ദ്ര സർക്കാരിന്റെ പുതിയ ജിഎസ്ടി 2.0 പ്രകാരമുള്ള ആനുകൂല്യങ്ങളും ഒക്ടോബർ മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. ഈ ഓഫറുകൾ പ്രകാരം കിയ സോണറ്റ്, സെൽറ്റോസ്, കാരൻസ്, കാർണിവൽ, ഇവി 6 തുടങ്ങിയ മോഡലുകൾക്ക് ലക്ഷങ്ങളുടെ വിലക്കിഴിവ് ലഭിക്കും. 

കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 പ്രകാരമുള്ള കുറഞ്ഞ തീരുവയുടെ ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബര്‍ മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ഇഞ്ചിയോണ്‍ കിയ. സണ്‍റൂഫ്, വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള കിയ സോണറ്റ് മോഡല്‍ ഇനി 10 ലക്ഷം രൂപയ്ക്ക് താഴെ ഓണ്‍ റോഡ് വിലയിൽ സ്വന്തമാക്കുവാന്‍ ഈ സ്‌പെഷ്യല്‍ ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ ജിഎസ്ടി പരിഷ്‌ക്കരണങ്ങള്‍ പ്രകാരം 1.64 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളും അതോടൊപ്പം 58,750 രൂപ വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ പ്രത്യേക ആനുകൂല്യങ്ങളും ഇപ്പോള്‍ കിയ സോണറ്റ് സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കും.

88,260 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും

1.86 ലക്ഷം രൂപ വരെയാണ് കിയ സിറോസിന് ജിഎസ്‍ടി ആനുകൂല്യങ്ങള്‍ ലഭിക്കുക. കൂടാതെ, 88,260 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങളും ഇഞ്ചിയോണ്‍ വാഗ്ദാനം ചെയ്യുന്നു. സെല്‍റ്റോസ് മോഡലിന് 75,372 രൂപ വരെയുള്ള ജിഎസ്‍ടി ആനുകൂല്യങ്ങളും, ഒപ്പം 96,440 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും. ജിഎസ്‍ടി ഇളവും മറ്റ് പ്രത്യേക ആനുകൂല്യങ്ങളുമായി 70,000 രൂപയ്ക്ക് മുകളില്‍ ഇളവ് കാരന്‍സിനും ലഭിക്കും. ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 78,674 രൂപ വരെ ജിഎസ്‍ടി ഇളവും 83,625 രൂപ വരെ പ്രത്യേക ഓഫറും ലഭ്യമാണ്. കിയ കാര്‍ണിവലിന് 4.48 ലക്ഷം രൂപ വരെയാണ് ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭിക്കുക. ഒപ്പം 1.52 ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്. ഇവി 6-ന് 15 ലക്ഷം രൂപയോളം പ്രത്യേക ഓഫറും ഇഞ്ചിയോണ്‍ കിയ നല്‍കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഉള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ ഓഫറുകള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാണ് എന്നും കമ്പനി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഒരു രാത്രിയിലെ ആഘോഷം, ജീവിതകാലം മുഴുവൻ കണ്ണുനീർ; ന്യൂ ഇയർ രാവിൽ മദ്യപിച്ച് വാഹനവുമായി റോഡിൽ ഇറങ്ങും മുമ്പ് ഈ കണക്കുകൾ അറിയുക
മാരുതി സുസുക്കിയുടെ അപ്രതീക്ഷിത ഓഫർ: ഇന്ന് അവസാന അവസരം!