"ഈ ഒലയിത് എന്തുഭാവിച്ചാ..?" പുതിയ സ്‍കൂട്ടറിന് വില 80000ത്തിനും താഴെ, തലയില്‍ കൈവച്ച് എതിരാളികള്‍!

By Web TeamFirst Published Oct 7, 2022, 8:58 AM IST
Highlights

ഇത് 80,000 രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ എസ് വേരിയന്റായിരിക്കും എന്നാണ് റിപ്പോർട്ടുകള്‍.

ല ഇലക്ട്രിക് ഈ ദീപാവലി സീസണിൽ പുതിയതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാളാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ട്വീറ്റിലാണ് ഈ വിവരം. വരാനിരിക്കുന്ന മോഡലിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് 80,000 രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ എസ് വേരിയന്റായിരിക്കും എന്നാണ് റിപ്പോർട്ടുകള്‍.

വാങ്ങാന്‍ കൂട്ടയിടി, വളര്‍ച്ച 297 ശതമാനം, കണ്ണുനിറഞ്ഞ് ഈ സ്‍കൂട്ടര്‍ കമ്പനി, കണ്ണുമിഴിച്ച് എതിരാളികള്‍!

പുതിയ ഒല ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിന്റെ മൂവ് ഒഎസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും . കൂടാതെ നിലവിലുള്ള S1 വേരിയന്റിൽ എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ചില ഫാൻസി ഫിറ്റ്‌മെന്റുകൾ ഇതില്‍ ഉണ്ടാകാനിടയില്ല.  ഇതിന്റെ പവർട്രെയിൻ സിസ്റ്റത്തിന് അതിന്റെ പ്രീമിയം സഹോദരങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത ശേഷിയുള്ള ബാറ്ററി പാക്ക് ഉണ്ടായിരിക്കാം. നിലവിൽ, Ola S1, S1 Pro എന്നിവ യഥാക്രമം 121km, 181km റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.98kWh, 3.97kWh ബാറ്ററികളുമായാണ് വരുന്നത്. 8.5kW മൂല്യമുള്ള ഒരു 'ഹൈപ്പർഡ്രൈവ് മോട്ടോർ' വാഗ്ദാനം ചെയ്യുന്നു.

അതേസമയം വാഹൻ ഡാറ്റ അനുസരിച്ച്, 2022 സെപ്റ്റംബറിൽ 9,634 യൂണിറ്റ് ഇലക്ട്രിക് സ്‍കൂട്ടറുകൾ വിൽക്കാൻ ഒല ഇലക്ട്രിക്കിന് കഴിഞ്ഞു എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പർച്ചേസ് വിൻഡോ തുറന്ന ആദ്യ ദിവസം തന്നെ എസ് 1 ന്റെ 10,000 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തതായി കമ്പനി അവകാശപ്പെടുന്നു. ഈ നവരാത്രി സീസണിൽ, ഒല ഇലക്ട്രിക്ക് വിൽപ്പന നാല് മടങ്ങ് വർദ്ധിപ്പിക്കുകയും ഓരോ മിനിറ്റിലും ഒരു സ്കൂട്ടർ വിൽക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒല ഇലക്ട്രിക്ക് അടുത്തിടെ ചെന്നൈയിൽ തങ്ങളുടെ ആദ്യ അനുഭവ കേന്ദ്രം സ്ഥാപിച്ചു. 2023 മാർച്ചോടെ ഇന്ത്യയിൽ ഇത്തരം 200 സൗകര്യങ്ങൾ സജ്ജീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഈ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് ഒല എസ്1, എസ് 1പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ ടെസ്റ്റ് റൈഡുകൾ ലഭിക്കും. ഈ ഉത്സവ സീസണിൽ, എസ് 1 പ്രോ വാങ്ങുമ്പോൾ കമ്പനി 10,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, ഒല ഇലക്ട്രിക് സ്‌കൂട്ടർ ഏഴ് ഇഞ്ച് കളർ ടിഎഫ്‍ടി ടച്ച്‌സ്‌ക്രീൻ ഓലയുടെ മൂവ് ഓഎസ് 2, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, സൈഡ് സ്റ്റാൻഡ് അലേർട്ട്, ഓൺ-ബോർഡ് നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. നോർമൽ, സ്‌പോർട്‌സ്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് എസ്1 പ്രോ വരുന്നത്.

കുട്ടിമാമ്മന്മാരെ ഞെട്ടിക്കാൻ ഒല ഇലക്ട്രിക് നേപ്പാളിലേക്കും!

click me!