ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തില്‍ എത്തും

Web Desk   | Asianet News
Published : Aug 07, 2021, 03:45 PM IST
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തില്‍ എത്തും

Synopsis

ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ അരങ്ങിലെത്തിക്കുന്നത്

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ബുക്കിംഗില്‍ ഒരു ദിവസം കൊണ്ട് വിപ്ലവം സൃഷ്‍ടിച്ച ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ അരങ്ങിലെത്തിക്കുന്നത്. ഇക്കാര്യം സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജുലൈ അവസാനത്തോടെ ആരംഭിച്ച ഒല ഇലക്ട്രിക്കിന്റെ ബുക്കിംഗിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 499 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്നതിനാല്‍ ആദ്യത്തെ 24 മണിക്കൂറില്‍ തന്നെ ഒരു ലക്ഷത്തോളം പേരായിരുന്നു ഓണ്‍ലൈനായി ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ടി ബുക്ക് ചെയ്തത്. തുക റീഫണ്ട് ചെയ്യാനാവുന്നതാണെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ബുക്കിംഗിന് ലഭിച്ച വലിയ സ്വീകാര്യതയ്ക്കും സിഇഒ നന്ദി അറിയിച്ചു. ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഗസ്റ്റ് 15ന് പുറത്തിറക്കും. വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും അന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

സ്‌കൂട്ടറിന്റെ വിലയും എന്ന് വിപണിയിലെത്തുമെന്നതടക്കമുള്ള മറ്റ് വിശദാംശങ്ങളും അന്ന് കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ കമ്പനി കളര്‍ ഓപ്ഷനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരുന്നു. 10 കളര്‍ ഓപ്ഷനുകളിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറെത്തുന്നത്. കൂടാതെ, ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ഓണ്‍ലൈനായി ബുക്ക് ചെയ്ത് ഹോം ഡെലിവറി രീതിയിലായിരിക്കും ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ ലഭ്യമാക്കുക. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. 18 മിനുട്ട് കൊണ്ട് 50 ശതമാനത്തോളം ചാര്‍ജ് ചെയ്യാനുമാകും.

നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ മൂന്നും നാലും നിറങ്ങളിൽ ലഭിക്കുമ്പോൾ ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തുക. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാകും എന്നാണ് സൂചന.  സ്‍കൂട്ടരിന്‍റെ പേര് സംബന്ധിച്ചും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സീരീസ് എസ് എന്നായിരിക്കും ഒല സ്‍കൂട്ടറിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകളില്‍ ഒന്ന്. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകൾ പ്രതീക്ഷിക്കാം. 125 സിസി സ്‍കൂട്ടറുകളുടെ സമാന വിലയ്ക്ക് അവതരിപ്പിക്കാനാണ് ഒലയുടെ ശ്രമമെന്നും അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് താഴെയാവും ഒല ഇലക്ട്രിക്ക് സ്‍കൂട്ടറിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ  ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റും എന്നാണ് കമ്പനി പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ