ഇലക്ട്രിക് സ്‍കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാറും നിര്‍മ്മിക്കാന്‍ ഒല

Web Desk   | Asianet News
Published : Aug 20, 2021, 11:22 PM IST
ഇലക്ട്രിക് സ്‍കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാറും നിര്‍മ്മിക്കാന്‍ ഒല

Synopsis

2023 അവസാനത്തോടെ രാജ്യത്ത് ഇലക്ട്രിക് ഫോർ വീലർ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഒല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഓല ഇലക്ട്രിക് സ്വാതന്ത്ര്യ ദിനത്തിൽ ആണ് ഓല ഇലക്ട്രിക് സ്‍കൂട്ടറുകളെ അവതരിപ്പിച്ചത്.  ഇപ്പോഴിതാ ഇലക്ട്രിക്ക് കാറുകള്‍ ഉണ്ടാക്കാനും ഒരുങ്ങുകയാണ് ഒല എന്നാണ് പുതിയ റിപ്പോര്‍ട്ട്. 2023 അവസാനത്തോടെ രാജ്യത്ത് ഇലക്ട്രിക് ഫോർ വീലർ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരണ വേളയില്‍ കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാളാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാറുകളിലേക്ക് കടക്കാനുള്ള കമ്പനിയുടെ താൽപര്യം സൂചിപ്പിച്ചത്.

അതേസമയം ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച് മുന്നേറുകയാണ് ഒല ഇലക്ട്രിക്ക് സ്‍കൂട്ടര്‍.  ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം എസ്-1 പ്രോയാണ്. എസ്-1 പ്രോയില്‍ അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചുണ്ട്. 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona    

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം