സൈക്കിളുകള്‍ക്കായുള്ള തെരച്ചില്‍ 100% ഉയര്‍ന്നതായി ഒഎല്‍എക്സ്‍

By Web TeamFirst Published Jun 15, 2021, 4:36 PM IST
Highlights

ഫിറ്റ്നെസ് പ്രേമികളും മറ്റുള്ളവരും ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ കൂടുതലായി സൈക്ലിംഗ് തിരഞ്ഞെടുത്തതാണ് ഇതിന് കാരണം...

യൂസ്‍ഡ് സൈക്കിളുകളുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏകദേശം 100 ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒഎല്‍എക്സ് ഇന്ത്യ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഉപഭോക്തൃ അന്വേഷണങ്ങളുടെ വിവരങ്ങളാണ് ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്നതിന് ഇടനിലയായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്ഫോം ആയ ഒഎല്‍എക്സ് പുറത്തുവിട്ടിട്ടുള്ളത്.

ഫിറ്റ്നെസ് പ്രേമികളും മറ്റുള്ളവരും ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ കൂടുതലായി സൈക്ലിംഗ് തിരഞ്ഞെടുത്തതാണ് ഇതിന് കാരണം.  ഈ കോവിഡ് -19 കാലഘട്ടത്തില്‍ കൂടുതൽ ആളുകൾ തിരഞ്ഞെടുത്ത ഒരു ഹോബിയായി സൈക്ലിംഗ് മാറിയെന്ന് സ്ഥിരീകരിക്കുന്നതാണ് ഒഎല്‍എക്സിന്‍റെ ഡാറ്റ. ഉപയോഗിച്ച സൈക്കിളുകളുടെ ആവശ്യകത 100 ശതമാനം വര്‍ധിച്ചപ്പോള്‍ ഇതിനായി താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ ഒരു ലിസ്റ്ററുമായി (വില്‍പ്പന നടത്തുന്നയാള്‍) നടത്തിയ സംഭാഷണങ്ങളുടെ എണ്ണം പ്രീ-പാന്‍ഡെമിക് ലെവലിനെ അപേക്ഷിച്ച് 126 ശതമാനം വര്‍ധിച്ചുവെന്നുമാണ് കണക്കുകള്‍.

കൊവിഡ് -19 ദൈനംദിന യാത്രകളെ തടസപ്പെടുത്തുകയും ഫിറ്റ്നസ് സെന്‍ററുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്‍തതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ ഫിറ്റ്നസും യാത്രാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി സൈക്ലിംഗിലേക്ക് തിരിയുന്നു. സര്‍ക്കാരിന്‍റെ സുരക്ഷാ നിര്‍ദേശങ്ങളുമായും പ്രോട്ടോക്കോളുകളുമായും ഇത് യോജിക്കുന്നതാണെന്നും  പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത യാത്രാമാര്‍ഗം തെരഞ്ഞെടുക്കാനുള്ള പുതിയ പ്രവണതയെ ഇത് കാണിക്കുന്നതായും ഒഎല്‍എക്സ്‍ വ്യക്തമാക്കുന്നു.

click me!