കൊവിഡ് വാക്‌സിന്‍ വിതരണത്തിന് റഫ്രിജറേഷനോടുകൂടിയ ഇ ഓട്ടോയുമായി ഇന്ത്യന്‍ കമ്പനി

Web Desk   | Asianet News
Published : Feb 18, 2021, 09:00 AM IST
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് റഫ്രിജറേഷനോടുകൂടിയ ഇ ഓട്ടോയുമായി ഇന്ത്യന്‍ കമ്പനി

Synopsis

ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫുഡ് ഡെലിവറി എന്നീ വിപണികള്‍ ലക്ഷ്യംവെച്ചാണ് റഫ്രിജറേറ്റഡ് കാരിയോടുകൂടിയ ഇലക്ട്രിക് ത്രീ വീലർ കമ്പനി അവതരിപ്പിച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്യുന്നു.   

2020 അവസാനത്തോടെയാണ് ദില്ലി ആസ്ഥാനമായുള്ള ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്റെ ഭാഗമായ ഒമേഗ സെയ്‍കി മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോൾ വീണ്ടും റേജ് പ്ലസ് ഫ്രോസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്  ഒമേഗ സെയ്‍കി മൊബിലിറ്റി. 

ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫുഡ് ഡെലിവറി എന്നീ വിപണികള്‍ ലക്ഷ്യംവെച്ചാണ് റഫ്രിജറേറ്റഡ് കാരിയോടുകൂടിയ ഇലക്ട്രിക് ത്രീ വീലർ കമ്പനി അവതരിപ്പിച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

കൊവിഡ്-19 വാക്‌സിന്‍ വിതരണത്തിനും ഈ വാഹനം ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കി. റിപ്പോർട്ട് അനുസരിച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി റേജ് പ്ലസ് ഫ്രോസ്റ്റ് മോഡലിന് 72 മണിക്കൂര്‍ വാക്‌സിനുകള്‍ നിശ്ചലാവസ്ഥയില്‍ -20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയും.

ഡ്രൈവരുടെ സുരക്ഷയ്ക്കായി പൈലറ്റിന്റെ ക്യാബിന്‍ ഒരു റോള്‍ കേജ് ഘടനയെ പിന്തുണയ്ക്കുന്നു. സ്വാപ്പ് ചെയ്യാവുന്ന ഓപ്ഷനുമായി സീറോ മെയിന്റനന്‍സ് ലി-അയണ്‍ ബാറ്ററിയിലാണ് ഇവി പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയും 960 ജിവിഡബ്ല്യു ലോഡിംഗ് ശേഷിയും വാഹനം വാഗ്ദാനം ചെയ്യുന്നു. വാഹനം ഓടിക്കാന്‍ കിലോമീറ്ററിന് 0.5 രൂപയ്ക്ക് എന്ന കുറഞ്ഞ നിരക്കില്‍ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോർട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം