കാര്‍ സര്‍വീസ് ചെയ്‍താല്‍ രണ്ട് കിലോ ഉള്ളി ഫ്രീ!

Published : Dec 06, 2019, 06:16 PM ISTUpdated : Dec 06, 2019, 06:21 PM IST
കാര്‍ സര്‍വീസ് ചെയ്‍താല്‍ രണ്ട് കിലോ ഉള്ളി ഫ്രീ!

Synopsis

രസകരമായ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കാര്‍ സര്‍വ്വീസ് സെന്‍റര്‍.  

ബെംഗളൂരു: ഓരോദിവസവും കുതിച്ചുയരുകയാണ് രാജ്യത്തെ ഉള്ളി വില. ഈ സാഹചര്യത്തില്‍ രസകരമായ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കാര്‍ സര്‍വ്വീസ് സെന്‍റര്‍.

കാര്‍ സര്‍വീസ് ചെയ്യാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടു കിലോ ഉള്ളിയാണ് ബെംഗളൂരുവിലെ ഒരു കാര്‍ സര്‍വീസ് സെന്റര്‍. ഇവിടെത്തി കാര്‍ സര്‍വീസ് നടത്തുന്ന എല്ലാവര്‍ക്കും രണ്ട് കിലോ ഉള്ളി സൗജന്യമായി ലഭിക്കുമെന്നാണ് ഉടമകളുടെ വാഗ്ദാനം.  മലയാളികളായ രെഞ്ചുവും ജിനോ കുര്യനുമാണ് ഈ സര്‍വ്വീസ് സെന്‍റര്‍ ഉടമകള്‍.

ഉള്ളി വില കുതിച്ചുയരുമ്പോള്‍ ഇതുമായി ബന്ധപ്പെടുത്തി സര്‍വീസ് ഒന്ന് രസകരമാക്കാം എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചതെന്ന് ഇവര്‍ പറയുന്നു.

കാറുമായി ജനറല്‍ സര്‍വീസിനെത്തുന്ന എല്ലാവര്‍ക്കും രണ്ട് കിലോ ഉള്ളി ലഭിക്കും. 1400 രൂപ മുതലാണ് ഇവിടെ ജനറല്‍ സര്‍വീസിനുള്ള ചെലവ്.

ഈ ഓഫര്‍ പ്രഖ്യാപിച്ചതിനു ശേഷം നിരവധിപേര്‍ അന്വേഷണവുമായെത്തുന്നുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!