കാശില്ല, കാര്‍ വാങ്ങാൻ ജനത്തിന് ശേഷിയുമില്ല; പടുകുഴിയില്‍ നിന്നും കരകയറാനാവാതെ പാക്കിസ്ഥാൻ!

Published : Jul 13, 2023, 04:02 PM IST
കാശില്ല, കാര്‍ വാങ്ങാൻ ജനത്തിന് ശേഷിയുമില്ല; പടുകുഴിയില്‍ നിന്നും കരകയറാനാവാതെ പാക്കിസ്ഥാൻ!

Synopsis

പാക്കിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (പിഎഎംഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ മൊത്തം 6,034 കാറുകൾ മാത്രമാണ് രാജ്യത്ത് വിറ്റഴിച്ചത്. മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 10 ശതമാനം കൂടുതലാണ്. എന്നാൽ 2022 ലെ അതേ മാസത്തെ അപേക്ഷിച്ച് 82 ശതമാനം കുറവാണ്.

പാക്കിസ്ഥാനിലെ കാർ വിപണി അതിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിൽപ്പന വളരെ കുറച്ച് മാത്രമായി തുടരുന്നു. ജൂണിലെ വിൽപ്പന മെയ് മാസത്തേക്കാൾ മികച്ചതാണെങ്കിലും, ഈ കണക്ക് 2022 ജൂൺ മുതലുള്ള വിൽപ്പന സംഖ്യകളുടെ മങ്ങിയ നിഴലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (പിഎഎംഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ മൊത്തം 6,034 കാറുകൾ മാത്രമാണ് രാജ്യത്ത് വിറ്റഴിച്ചത്. മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 10 ശതമാനം കൂടുതലാണ്. എന്നാൽ 2022 ലെ അതേ മാസത്തെ അപേക്ഷിച്ച് 82 ശതമാനം കുറവാണ്.

2022-23 സാമ്പത്തിക വർഷത്തിൽ, കാർ വിൽപ്പന 126,879 യൂണിറ്റായി കുറഞ്ഞു. ഇത് ഏകദേശം 56 ശതമാനം ഇടിവാണ്. അതായത് വീഴ്‍ച ഇനിയും തുടരാനാണ് സാധ്യതയെന്ന് ചുരുക്കം. പാക്കിസ്ഥാനിലെ കാർ വിപണിയുടെ പതനത്തിന് പ്രധാന തടസങ്ങളായി നിരവധി ഘടകങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സികെഡി യൂണിറ്റുകളുടെ ലഭ്യതയിൽ കുത്തനെ ഇടിവുണ്ടായിട്ടുണ്ട്. ഉയർന്ന പണപ്പെരുപ്പം, കുറഞ്ഞ ഡിമാൻഡും വിപണിയുടെ കഥ കഴിച്ചു. അതേസമയം നിലവിലുള്ള സാധനസാമഗ്രികളുടെ ഉയർന്ന വില ജനങ്ങളുടെ വാങ്ങൽ വികാരത്തെയും വ്രണപ്പെടുത്തി. ഓട്ടോ ഫിനാൻസിംഗ് നിരക്കുകളിലെ വർദ്ധനവ് താങ്ങാനാവുന്ന വിലയെ സഹായിച്ചിട്ടില്ല, മാത്രമല്ല ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയിൽ മൊത്തത്തിലുള്ള ഇടിവുണ്ടായി. പലിശനിരക്ക് വർധിക്കുന്നതും, വർദ്ധിച്ചുവരുന്ന ചെലവുകളും, പണപ്പെരുപ്പ സമ്മർദവും, ഇന്ധനവില വർദ്ധനയും പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും ഇടിവിന് കാരണമാവുകയും ചെയ്‍തു.

അമ്പമ്പോ, ഇന്ത്യക്കാര്‍ ഒറ്റദിവസം വാങ്ങുന്നത് പതിനായിരത്തോളം കാറുകള്‍; പാക്കിസ്ഥാനില്‍ ഒരുമാസം 5,000 മാത്രം!

പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ കലങ്ങി മറിഞ്ഞ അവസ്ഥയിലൂടെ നീങ്ങുന്നത് തുടരുന്നു. മാത്രമല്ല ഓട്ടോമോട്ടീവ് വ്യവസായം മൊത്തത്തിൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നു. പല നിർമ്മാതാക്കളും ഉൽപ്പാദന സമയക്രമത്തിൽ താൽക്കാലിക വിരാമം പ്രഖ്യാപിച്ചു. 1000 സിസിയോ അതിൽ കുറവോ ശേഷിയുള്ള ചെറിയ എഞ്ചിനുകളുള്ള എൻട്രി ലെവൽ കാറുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാകിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷനിൽ നിന്നുള്ള കണക്കുകൾ പ്രകാരം, വിപണിയിലെ ശക്തമായ കമ്പനിയായ പാക്ക് സുസുക്കി, ജൂണിലെ വിൽപ്പനയിൽ രണ്ട് ശതമാനം വളർച്ച കൈവരിച്ചു. കമ്പനി 3,009 യൂണിറ്റുകൾ വിറ്റു. രാജ്യത്ത് ടൊയോട്ട വാഹനങ്ങളുടെ അസംബ്ലിംഗ് ചുമതലയുള്ള ഇൻഡസ് മോട്ടോർ കമ്പനിയുടെ വിൽപ്പന ഏഴ് ശതമാനം വർധിച്ച് 1,846 യൂണിറ്റായി. ഹ്യൂണ്ടായ് നിഷാത് മോട്ടോഴ്‌സ് ജൂണിൽ 11 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനിയുടെ ടക്‌സൺ എസ്‌യുവി ഏറ്റവും ജനപ്രിയ മോഡലാണ്. എന്നാൽ ഈ കണക്കുകളൊക്കെ ഇവിടെയുള്ള കമ്പനികൾക്ക് വലിയ ആശങ്കയായി തുടരുന്നു. നിലവിലുള്ള വെല്ലുവിളികൾ ഭാവിയിലും തുടരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ജൂണിൽ 3,27,487 യൂണിറ്റ് പാസഞ്ചർ വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചതായി വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം കഴിഞ്ഞ ദിവസം അറിയിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം