"വരുവാനില്ലാരുമീ.." മൂന്നുമാസത്തിനുള്ളിൽ വാങ്ങിയത് വെറും ഏഴുപേർ; ദയനീയം ഈ കാറിന്‍റെ വിൽപ്പന!

Published : May 11, 2024, 02:56 PM IST
"വരുവാനില്ലാരുമീ.." മൂന്നുമാസത്തിനുള്ളിൽ വാങ്ങിയത് വെറും ഏഴുപേർ; ദയനീയം ഈ കാറിന്‍റെ വിൽപ്പന!

Synopsis

കിയയുടെ വിൽപ്പന പട്ടികയിൽ ഇലക്ട്രിക് കാർ ഇവി6 ഏറ്റവും താഴെയായി തുടർന്നു. ഏപ്രിലിൽ ഇത് അഞ്ച് പേർ മാത്രമാണ് വാങ്ങിയത്. 2023 ഏപ്രിലിൽ അതിൻ്റെ 152 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് ഈ ഇടിവ്. 

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ 2024 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ മാസം കമ്പനിയുടെ എല്ലാ മോഡലുകളുടെയും വിൽപ്പനയിൽ വാർഷിക അടിസ്ഥാനത്തിൽ ഇടിവുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകൾ. സെൽറ്റോസ്, സോനെറ്റ്, കാരൻസ് എന്നിവയുടെ വിൽപ്പനയും കുറവായിരുന്നു. കിയയുടെ വിൽപ്പന പട്ടികയിൽ ഇലക്ട്രിക് കാർ ഇവി6 ഏറ്റവും താഴെയായി തുടർന്നു. ഏപ്രിലിൽ ഇത് അഞ്ച് പേർ മാത്രമാണ് വാങ്ങിയത്. 2023 ഏപ്രിലിൽ അതിൻ്റെ 152 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് ഈ ഇടിവ്. ഡിമാൻഡ് കുറയാനുള്ള ഒരു പ്രധാന കാരണം അതിൻ്റെ വിലയും ആകാം. പ്രീമിയം സെഗ്‌മെൻ്റ് ഇലക്ട്രിക് കാറാണിത്. 61 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.

കഴിഞ്ഞ ആറ് മാസത്തെ കിയ EV6 വിൽപ്പന
മാസം    യൂണിറ്റ്
നവംബർ 2023    25
ഡിസംബർ 2023    6
2024 ജനുവരി    0
ഫെബ്രുവരി 2024    1
2024 മാർച്ച്    1
ഏപ്രിൽ 2024    5
ആകെ    38

കഴിഞ്ഞ ആറ് മാസത്തെ കിയ EV6 ൻ്റെ വിൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, 2023 നവംബറിൽ 25 യൂണിറ്റുകളും 2023 ഡിസംബറിൽ ആറ് യൂണിറ്റുകളും 2024 ജനുവരിയിൽ പൂജ്യം യൂണിറ്റുകളും 2024 ഫെബ്രുവരിയിൽ ഒരു യൂണിറ്റും 2024 മാർച്ചിൽ ഒരു യൂണിറ്റും 2024 ഏപ്രിലിൽ അഞ്ച് യൂണിറ്റുകളും വിറ്റു. ഈ രീതിയിൽ ഈ ആറുമാസത്തിനിടെ 38 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. അതായത് അതിൻ്റെ ശരാശരി പ്രതിമാസ വിൽപ്പന ആറ് യൂണിറ്റ് മാത്രമായിരുന്നു. ഒറ്റ ചാർജിൽ അതിൻ്റെ റേഞ്ച് 708 കിലോമീറ്റർ വരെയാണെന്നാണ്  കമ്പനി അവകാശപ്പെടുന്നത്. 

ഇന്ത്യയിൽ വിൽക്കുന്ന ഓൾ-ഇലക്‌ട്രിക് EV6 കാറിന് 77.4 kWh ൻ്റെ ഒരു ബാറ്ററി പായ്ക്ക് ഉണ്ട്. ഈ കിയ ക്രോസ്ഓവറിൻ്റെ ലോകമെമ്പാടുമുള്ള ഡബ്ല്യുഎൽടിപി സർട്ടിഫൈഡ് റേഞ്ച് ഓരോ ചാർജ്ജിലും 528 കിമി ആണ്. പക്ഷേ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡൽ എആർഎഐ പരിശോധനയിൽ ഒറ്റ ചാർജിൽ 708 കിലോമീറ്റർ റേഞ്ച് നേടിയിട്ടുണ്ട്. ഇതിൻ്റെ RWD വേരിയൻ്റിന് 229 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരൊറ്റ മോട്ടോർ ഉണ്ട്. അതേസമയം, AWD വേരിയൻ്റിലാണ് ഡ്യുവൽ മോട്ടോർ നൽകിയിരിക്കുന്നത്. ഈ കാർ 325 bhp കരുത്തും 605 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 50 kW DC ഫാസ്റ്റ് ചാർജറിൻ്റെ സഹായത്തോടെ 73 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.

എൽഇഡി ഡിആർഎൽ സ്ട്രിപ്പ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, സിംഗിൾ സ്ലാറ്റ് ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള വൈഡ് എയർ ഡാം, ഡ്യുവൽ ടോൺ അലോയ് വീലുകൾ, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകൾ, ഒആർവിഎം, ടെയിൽലൈറ്റുകൾ, ഡ്യുവൽ ടോൺ ബമ്പറുകൾ എന്നിവയുമായാണ് കിയ ഇവി6 വരുന്നത്. ഇതിന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, പുതിയ ടു-സ്പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, എസിക്കുള്ള ടച്ച് കൺട്രോളുകൾ, ട്രാൻസ്മിഷനുള്ള റോട്ടറി ഡയൽ, സെൻ്റർ കൺസോളിൽ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവ ലഭിക്കും. ഇന്ത്യൻ വിപണിയിൽ, ഇത് ഹ്യുണ്ടായ് കോന, MG ZS ഇലക്ട്രിക് എന്നിവയുമായി മത്സരിക്കുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം