ഉമ്മന്‍ ചാണ്ടിയുടെ ഇന്നോവയില്‍ വാഗണാര്‍ ഇടിച്ചുകയറി!

Published : Feb 19, 2021, 10:42 AM ISTUpdated : Feb 19, 2021, 10:48 AM IST
ഉമ്മന്‍ ചാണ്ടിയുടെ ഇന്നോവയില്‍ വാഗണാര്‍  ഇടിച്ചുകയറി!

Synopsis

സ്ത്രീ ​ഓ​ടി​ച്ച വാ​ഗ​ൺ ആ​ർ കാ​റാണ് ഇന്നോവയിലേക്ക് ഇ​ടി​ച്ചു ക​യ​റിയത്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട അടൂരിനു സമീപമായിരുന്നു അപകടം. ഏനാത്ത് വടക്കേടത്ത് കാവിൽ എം സി റോഡില്‍ വച്ച് ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. വേറൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​വ​ന്ന സ്ത്രീ ​ഓ​ടി​ച്ച വാ​ഗ​ൺ ആ​ർ കാ​റാണ് ഇ​ടി​ച്ചു ക​യ​റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്ന വഴിയായിരുന്നു ഉമ്മന്‍ ചാണ്ടി.  നിയന്ത്രണം വിട്ട വാഗണ്‍ ആര്‍ കാർ എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.  വാഗണ്‍ ആറിന്‍റെ സ്റ്റിയറിങ് ലോക്കായതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വ​ല​തു കാ​ലി​ന്‍റെ മു​ട്ടി​ന് ചെ​റി​യ ര​ണ്ട് മു​റി​വു​ണ്ടെന്നും ആര്‍ക്കും സാരമായ പരിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാലിന് ചെറിയ വേദന അനുഭവപ്പെട്ടെങ്കിലും ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടർന്നു. അദ്ദേഹത്തെ ഈ വാ​ഹ​ന​ത്തി​ൽ കോ​ട്ട​യം ചി​ങ്ങ​വ​ന​ത്ത് എ​ത്തി​ച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിൽ എത്തിച്ചതായും സംഭവത്തില്‍ അടൂർ പൊലീസ് കേസ് എടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ