10 മാസത്തിനുള്ളിൽ വിറ്റത് ഇത്രയും ലക്ഷം ബലേനോകൾ

Published : Feb 27, 2025, 07:00 PM IST
10 മാസത്തിനുള്ളിൽ വിറ്റത് ഇത്രയും ലക്ഷം ബലേനോകൾ

Synopsis

മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മുൻപന്തിയിൽ. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ 1,39,324 യൂണിറ്റുകൾ വിറ്റു. സുരക്ഷാ ഫീച്ചറുകളും മികച്ച എഞ്ചിൻ ഓപ്ഷനുകളും ഇതിനെ ജനപ്രിയമാക്കുന്നു.

വിപണിയിൽ മാരുതി സുസുക്കി ബലേനോയുടെ ആധിപത്യം തുടരുന്നതായി കണക്കുകൾ. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വൻ ഡിമാൻഡാണ് ബലേനോയ്ക്ക്. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ ഈ കാർ വൻതോതിൽ വിൽപ്പന നടന്നിട്ടുണ്ട്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള 10 മാസത്തിനിടെ ഇതിന്റെ 1,39,324 യൂണിറ്റുകൾ വിറ്റു. സെഗ്‌മെന്റിൽ ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി i20 എന്നിവയോടാണ് ബലേനോ മത്സരിക്കുന്നത്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്. ഈ 10 മാസത്തിനിടെ മഹീന്ദ്ര സ്കോർപിയോ, മാരുതി ഡിസയർ, ടാറ്റ നെക്സോൺ, മാരുതി ഫ്രോങ്ക്സ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ മോഡലുകളെ പിന്നിലാക്കി.

സുരക്ഷയ്ക്കായി, മാരുതി ബലേനോയിൽ ഇപ്പോൾ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, EBD ഉള്ള ABS, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകളുണ്ട്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിലാണ് ബലേനോ വിൽക്കുന്നത്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്.

1.2 ലിറ്റർ, നാല് സിലിണ്ടർ K12N പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 83 bhp കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം, മറ്റൊരു ഓപ്ഷനായി 90 bhp പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. ഇതിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് ബലേനോ സിഎൻജിയിൽ ഉപയോഗിക്കുന്നത്. ഇത് 78ps പവറും 99nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

ബലേനോയ്ക്ക് 3990 എംഎം നീളവും 1745 എംഎം വീതിയും 1500 എംഎം ഉയരവും 2520 എംഎം വീൽബേസുമുണ്ട്. പുതിയ ബലേനോയുടെ എസി വെന്റുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിന് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. ഈ പ്രീമിയം ഹാച്ച്ബാക്കിൽ 360 ഡിഗ്രി ക്യാമറ ഉണ്ടായിരിക്കും. ഇതിന് 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടായിരിക്കും. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

PREV
click me!

Recommended Stories

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില കുതിച്ചുയർന്നു, കൂടുന്നത് ഇത്രയും
ജീപ്പ് ഉടമകൾക്കൊരു സർപ്രൈസ്, 7 വർഷത്തേക്ക് ഇനി വിഷമിക്കേണ്ട, നോ ടെൻഷൻ!