കാര്‍ വില്‍പ്പന കുതിക്കുന്നു, വണ്ടിക്കമ്പനികള്‍ ചിരിക്കുന്നു!

Published : Nov 20, 2019, 03:01 PM IST
കാര്‍ വില്‍പ്പന കുതിക്കുന്നു, വണ്ടിക്കമ്പനികള്‍ ചിരിക്കുന്നു!

Synopsis

പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ ഉണര്‍വ്

ദില്ലി: ഒക്ടോബര്‍ മാസത്തിലെ രാജ്യത്തെ പാസഞ്ചര്‍ കാർ വിൽപന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 11% വർധന. വാഹന ഡീലർമാരുടെ സംഘടനയായ ഫാഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ഒക്ടോബറില്‍ 2,48,036 കാറുകളാണ് വിറ്റത്. 2018ൽ ഇതേമാസം 2,23,498 എണ്ണമായിരുന്നു. ഇരുചക്ര വാഹന വിൽപന 5% കൂടി 13,34,941 ആയി. മുച്ചക്ര വാഹനങ്ങൾ 59,573 എണ്ണം വിറ്റപ്പോള്‍ നാല് ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

അതേസമയം വാണിജ്യ വാഹന വിൽപന കുത്തനെ ഇടിഞ്ഞു.  67,060 വാഹനങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ വിറ്റത്. 23 ശതമാനമാണ് ഇടിവ്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?