
പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് രണ്ട് പുതിയ ഇലക്ട്രിക് 3 വീലറുകൾ പുറത്തിറക്കി. പാസഞ്ചർ സെഗ്‌മെന്റിൽ ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സ് (Ape E-City FX Max), കാർഗോ വിഭാഗത്തിൽ ആപ്പെ ഇ-എക്സ്‍ട്ര എഫ്എക്സ് മാക്സ് (Ape E-Xtra FX Max) എന്നിവയാണവ. ആപ്പെ ഇ-എക്സ്‍ട്ര എഫ്എക്സ് മാക്സ് രണ്ട് വേരിയന്‍റുകളിൽ ലഭ്യമാണ്. പിയു മാക്സും ഡബ്ലുപി മാക്സും. യഥാക്രമം 3.46 ലക്ഷം രൂപയും 3.43 ലക്ഷം രൂപയുമാണ് ഇവയുടെ വില. ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സിന് 3.26 ലക്ഷം രൂപയാണ് പൂനെ എക്സ്-ഷോറൂം വില .
പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും എംഡിയുമായ ഡീഗോ ഗ്രാഫി, ഇലക്ട്രിക് വെഹിക്കിൾസ് ഇവിപിയും ബിസിനസ് ഹെഡുമായ സുധാൻഷു അഗർവാൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വിൻസെൻസോ ഡി ലൂക്കയാണ് ഇലക്ട്രിക് ത്രീ-വീലറുകൾ അവതരിപ്പിച്ചത്. പുതിയ ശ്രേണിയുടെ സമാരംഭത്തിനുപുറമെ, ഇന്ത്യയിൽ ശക്തമായ ഇലക്ട്രിക്ക് വാഹന ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുന്നതിൽ തുടർ മുന്നേറ്റം ഉറപ്പാക്കുന്നതിന് പ്രധാന വ്യവസായ പങ്കാളികളുമായി പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
പുതിയ വേരിയന്റുകളായ ആപ്പെ ഇ സിറ്റി , ആപ്പെ ഇ-എക്സ്‍ട്ര എന്നിവ ഒറ്റ ചാർജിൽ യഥാക്രമം 145 കിലോമീറ്ററും 115 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മികച്ച ഗ്രൗണ്ട് ക്ലിയറൻസിനായി 12 ഇഞ്ച് ടയർ വലുപ്പമുള്ളതാണ് ഈ ഇവികൾ. പിയാജിയോയുടെ ബാരാമതി ഫാക്‌ടറിയിൽ മുഴുവൻ വനിതാ ടീമും ചേർന്നാണ് ഈ ഇവി ശ്രേണി പൂർണമായും അസംബിൾ ചെയ്‍തിരിക്കുന്നത്. സമീപഭാവിയിൽആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സിന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയും ലഭിക്കും.
ഡ്രൈവിംഗ് സമയത്ത് മികച്ച ദൃശ്യപരതയ്ക്കും നിയന്ത്രണത്തിനും വേണ്ടി ഈ മുച്ചക്ര ഇവികളുടെ സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നു. ഡ്രൈവർമാർക്ക് മികച്ച നാവിഗേഷൻ നൽകുകയും ഫ്ലീറ്റ് ഉടമകളെ ഏറ്റവും കാര്യക്ഷമതയോടെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും അനുവദിക്കുന്ന അഡ്വാൻസ്‍ഡ് ടെലിമാറ്റിക്‌സ് 2.0 സഹിതമാണ് പുതിയ മോഡലുകൾ വരുന്നത് എന്നും കമ്പനി പറയുന്നു.
24,000 വാണിജ്യ ഇവികൾ വിതരണം ചെയ്യുന്നതിനായി പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് സൺ മൊബിലിറ്റി, ത്രീ വീൽസ് യുണൈറ്റഡ്, സിങ്കോ, സിറ്റി ലിങ്ക്, ആംപ്ലസ് സോളാർ, മജന്ത മൊബിലിറ്റി, MoEVing, MBSI തുടങ്ങിയ പ്രധാന ഇവി കമ്പനികളുമായി തന്ത്രപരമായ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 2023-ൽ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായി. ഇതിൽ 10,000-ലധികം പേരെ ഇന്ത്യയിലെ 14-ലധികം നഗരങ്ങളിൽ കാർഗോ, പാസഞ്ചർ വിഭാഗങ്ങൾക്കായി SUN മൊബിലിറ്റിയുടെ പങ്കാളിത്തത്തോടെ വിന്യസിക്കും എന്നും കമ്പനി പറയുന്നു.
നെക്സോണിനെ മലര്‍ത്തിയടിച്ച് ബലേനോ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍!