പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

By Web TeamFirst Published May 27, 2021, 5:28 PM IST
Highlights

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോയുടെ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോയുടെ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ചൈനയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്‍തിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജിംഗ് ഓട്ടോ ഷോയില്‍ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് വാഹനത്തിന്‍റെ അനാവരണം.

സ്‍മാര്‍ട്ട് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് പിയാജിയോ വണ്‍ വരുന്നത്.  ആഗോള ഇ മൊബിലിറ്റി ഉല്‍പ്പന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഹനം യുവജനങ്ങളെ ലക്ഷ്യമാക്കിയാണ്എത്തുന്നത്. വിവിധ റേഞ്ച്, ടോപ് സ്പീഡ് ലഭിക്കുംവിധം വ്യത്യസ്‍ത ബാറ്ററി ശേഷികളിലും പിയാജിയോ വണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്‍പ ഇലട്രിക്ക മോഡലിന് താഴെയായിരിക്കും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതൽ സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പിയാജിയോ വണിന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ നൽകിയിട്ടുണ്ട്. കൂടാതെ, സെന്‍സര്‍ നല്‍കിയതിനാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡിസ്‌പ്ലേ ഓട്ടോമാറ്റിക്കായി ബ്രൈറ്റ്, ഡിം ചെയ്യും. കീലെസ് സ്റ്റാര്‍ട്ട് സംവിധാനം ലഭിച്ചേക്കും. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി ലൈറ്റിംഗ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ലഭിക്കും. വേണ്ടത്ര സ്റ്റോറേജ് ശേഷി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!