സ്‌കൂട്ടര്‍ ലീസിംഗ് അവതരിപ്പിച്ച് പിയാജിയോ

By Web TeamFirst Published Sep 11, 2020, 12:54 PM IST
Highlights

ഇന്ത്യ ടൂ-വീലറുകള്‍ OTO ക്യാപിറ്റലിനൊപ്പം സ്‌കൂട്ടര്‍ ലീസിംഗ് അവതരിപ്പിച്ച് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പിയാജിയോ. 

ഇന്ത്യ ടൂ-വീലറുകള്‍ OTO ക്യാപിറ്റലിനൊപ്പം സ്‌കൂട്ടര്‍ ലീസിംഗ് അവതരിപ്പിച്ച് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പിയാജിയോ. കുറഞ്ഞ ഡൗണ്‍ പേയ്മെന്റിലൂടെ EMI -ല്‍ 30 ശതമാനം കിഴിവോടെ വെസ്പ അല്ലെങ്കില്‍ അപ്രീലിയ സ്‌കൂട്ടര്‍ റൈഡിംഗ് എക്‌സ്പീരിയന്‍സ് ലീസിംഗ് ഓപ്ഷന്‍ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ഈ പ്രത്യേക ഓഫറില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ആദ്യ  മാസത്തെ സബ്സ്‌ക്രിപ്ഷന്‍ ഫീസില്‍ 2,500 രൂപ വരെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. ലീസിംഗ് കാലാവധി കഴിയുമ്പോള്‍ സ്‌കൂട്ടര്‍ വേണമെങ്കില്‍ അപ്ഗ്രേഡുചെയ്യാം അല്ലെങ്കില്‍ സ്വന്തവുമാക്കാം.

OTO ആപ്പ് വഴി വെസ്പ, അപ്രീലിയ ഡീലര്‍ഷിപ്പുകളില്‍ ഉടനീളം ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവും പേപ്പര്‍ലെസ് ലീസിംഗ് പ്രക്രിയയില്‍ ഏര്‍പ്പെടാം എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ഉപയോഗത്തിനായി ലീസിനെടുക്കുന്ന മോഡല്‍ ഉപയോക്താക്കള്‍ വാഹനം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നയത്ര വര്‍ഷത്തേക്ക് മാത്രം പണം നല്‍കുന്നുവെന്നും എപ്പോള്‍ വേണമെങ്കിലും അത് മടക്കിനല്‍കാനുള്ള അവസരവുമുണ്ട്.

ഒരേ EMI ബജറ്റിലെ നവീകരണത്തിന്റെ സൗകര്യം എടുത്തുകാണിക്കുന്നതിനാണ് ലീസിംഗ് ഓപ്ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. OTO ക്യാപിറ്റലുമായി ബന്ധപ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വെസ്പ, അപ്രീലിയ സ്‌കൂട്ടര്‍ ലീസിംഗ് പദ്ധതികള്‍ ആസ്വദിക്കാനും അധിക നികുതി ലാഭത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം സൗകര്യപ്രദമായ ഉടമസ്ഥാവകാശ പദ്ധതികള്‍ പ്രയോജനപ്പെടുത്താനും കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!