"ബുള്ളറ്റ് ട്രെയിൻ കുതിക്കും, എഐ സാങ്കേതിക വിദ്യകള്‍ പടരും"മോദി തറപ്പിച്ച് പറയുന്നു, മൂന്നാമതും ഉറപ്പ്!

Published : Feb 07, 2024, 04:18 PM ISTUpdated : Feb 07, 2024, 04:32 PM IST
"ബുള്ളറ്റ് ട്രെയിൻ കുതിക്കും, എഐ സാങ്കേതിക വിദ്യകള്‍ പടരും"മോദി തറപ്പിച്ച് പറയുന്നു, മൂന്നാമതും ഉറപ്പ്!

Synopsis

അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ബുള്ളറ്റ് ട്രെയിൻ ഓടുന്നത് കാണമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെയാണ് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്

ടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ബുള്ളറ്റ് ട്രെയിൻ ഓടുന്നത് കാണമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെയാണ് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ബുള്ളറ്റ് ട്രെയിനും കാണുമെന്നും എല്ലാ ജോലികളും വേഗത്തിൽ തുടരും എന്നും പ്രധാനമന്ത്ര വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

"ഞങ്ങളുടെ 3.0 ആരംഭിക്കാൻ പോകുന്നു. വികസനത്തിന്‍റെ വേഗത കുറയ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ മൂന്നാം ടേം വിദൂരമല്ല. മെഡിക്കൽ കോളേജുകളുടെ എണ്ണം വർദ്ധിക്കും, പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുന്നത് തുടരും. സ്ഥിരം വീടുകൾ നൽകാനുള്ള കാമ്പയിൻ തുടരും.." മോദി വ്യക്തമാക്കി. 

രാജ്യത്തിന്‍റെ ആത്മവിശ്വാസമാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പ്രകടമായതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പറഞ്ഞു. കോൺഗ്രസ് നാല്പത് സീറ്റെങ്കിലും നേടുമെന്ന് പ്രാർത്ഥിക്കുന്നുവെന്ന് മോദി പറഞ്ഞു. തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. വിഘടനവാദവും ഭീകരവാദവും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്ത മനോഭാവം കോൺഗ്രസ് തുടർന്നു. എന്തുകൊണ്ട് ബ്രിട്ടീഷുകാരുടെ ശിക്ഷാ നിയമം മാറ്റിയില്ലെന്നും മോദി ചോദിച്ചു.

സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് കേന്ദ്രത്തിന്റെതെന്ന് പറഞ്ഞ മോദി കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി ചേർന്ന് ഒരു ടീമായാണ് പ്രവർത്തിച്ചതെന്നും പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. വിദേശ നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്ന ഭാഷ ഉപയോഗിക്കുന്നത് വേദനാജനകമാണ്. രാജ്യത്തിന്റെ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന ഭാഷ ചിലർ ഉപയോഗിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. 

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ