ചെവിപൊട്ടിക്കും 'നോയ്‍സി ബോയി', പൊലീസ് പൊക്കിയപ്പോള്‍ മുട്ടന്‍പണി

Web Desk   | Asianet News
Published : Jul 08, 2020, 10:08 AM IST
ചെവിപൊട്ടിക്കും 'നോയ്‍സി ബോയി', പൊലീസ് പൊക്കിയപ്പോള്‍ മുട്ടന്‍പണി

Synopsis

കൊല്ലം നഗരത്തിന്‍റെ ചെവിപൊട്ടിക്കുന്ന നോയ്‍സി ബോയ്‍ പൊലീസ് പിടിയില്‍

നോയ്‍സി ബോയ്‍. ചുറ്റുമുള്ളവരുടെ ചെവികളെ പ്രകമ്പനം കൊള്ളിച്ച് കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുനാളായി കറങ്ങി നടക്കുന്ന വില്ലന്‍ ബൈക്കിന്‍റെ പേരാണിത്. ഒടുവില്‍ കാതടപ്പിക്കുന്ന ശബ്ദവുമായി നഗരത്തിൽ ഇരുചക്രവാഹനത്തിൽ കറങ്ങിയിരുന്ന നോയ്‍സ് ബോയ് പിടിയിലായിരിക്കുന്നു.

നമ്പർ പ്ലേറ്റിൽ നോയ്‍സ് ബോയി എന്ന പേര് എഴുതി വച്ചായിരുന്നു കറക്കം. ഒപ്പം ഹെഡ് ലൈറ്റും അനുവദനീയമല്ലാത്ത പ്രകാശതീവ്രത ഉള്ളതാണെന്നു ട്രാഫിക് പൊലീസിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

അയത്തിൽ സ്വദേശിയുടെ പേരിലുള്ള വാഹനം ട്രാഫിക് പൊലീസ് പിടികൂടുമ്പോൾ മുഖത്തല സ്വദേശിയായിരുന്നു ഓടിച്ചിരുന്നത്. പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു.

ഇത്തരത്തിൽ വാഹനങ്ങളിൽ അനധികൃതമായ നവീകരണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് വ്യക്തമാക്കി. നഗരത്തിലെ ഇത്തരം സ്ഥാപനങ്ങൾക്കു ട്രാഫിക് പൊലീസ് നോട്ടിസ് നൽകിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ