പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥരുടെ പണി തെറിച്ചു!

Web Desk   | Asianet News
Published : Jan 25, 2020, 03:12 PM ISTUpdated : Jan 25, 2020, 03:13 PM IST
പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധം; പൊലീസ് ഉദ്യോഗസ്ഥരുടെ പണി തെറിച്ചു!

Synopsis

പട്രോളിംഗ് കാറിൽ സഹപ്രവര്‍ത്തകയായ 28കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കി. 

പട്രോളിംഗ് കാറിൽ സഹപ്രവര്‍ത്തകയായ 28കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ സൗത്ത് വെയില്‍സിലാണ് സംഭവം. 

ഡ്യൂട്ടിക്കിടെ പൊലീസിന്‍റെ പട്രോളിംഗ് വാഹനത്തില്‍ വച്ചാണ് അലക്സ് പ്രൈസ് (49), ആബി പവൽ (28) എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. രണ്ട് വര്‍ഷം മനുമ്പായിരുന്നു കേസിന് ആസ്‍പദമായ സംഭവം. തുടര്‍ന്ന് കുറ്റം സമ്മതിച്ച ആബി പവൽ എന്ന  പൊലീസ് ഉദ്യോഗസ്ഥ ജോലിയില്‍ നിന്നും രാജിവച്ചു. റോണ്ട്ഡ സൈനോൺ ടാഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവും. 

പക്ഷേ കുറ്റം നിഷേധിച്ച 49കാരനായ പ്രൈസ് ജോലിയില്‍ തുടര്‍ന്നു. പിന്നീട് നടന്ന വിചാരണയിലും അദ്ദേഹം കുറ്റം നിഷേധിച്ചെങ്കിലും തുടര്‍ന്ന താന്‍ നുണ പറഞ്ഞതാണെന്ന് തുറന്നു സമ്മതിക്കുകയുമായിരുന്നു. 

ഡ്യൂട്ടിയിലായിരിക്കുമ്പോൾ പൊലീസ് വാഹനത്തിലും പോലീസ് സ്റ്റേഷനിലും വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പ്രൈസ് സമ്മതിച്ചു. കേസെടുത്തതിനു ശേഷം പൊലീസ് അഭിമുഖത്തിൽ നുണ പറഞ്ഞതായും പ്രൈസ് സമ്മതിക്കുകയായിരുന്നു. യൂണിഫോമിലായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം നീണ്ട വിചാരണക്ക് ഒടുവിലാണ് അലക്സ് പ്രൈസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം