ഇതാ 170 കിമീ മൈലേജുമായി ഒരു രസികൻ സ്‍പോര്‍ട്‍സ് ബൈക്ക്!

Published : Aug 18, 2023, 03:49 PM IST
ഇതാ 170 കിമീ മൈലേജുമായി ഒരു രസികൻ സ്‍പോര്‍ട്‍സ് ബൈക്ക്!

Synopsis

ക്യുജെ മോട്ടോർ ചൈനീസ് വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സൂപ്പർ ബൈക്ക് അവതരിപ്പിച്ചു. ഒഎഒ പ്രോ എന്ന പേരിലാണ് ഈ സ്‍പോര്‍ട്സ് ഇവി ബൈക്ക് എത്തുന്നത്. ഈ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന പരമ്പരാഗത ഇന്ധന മോട്ടോർസൈക്കിളുകൾ മോഡലുകള്‍ക്ക് സമാനമാണ്.

ചൈനീസ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ക്യുജെ മോട്ടോർ ചൈനീസ് വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സൂപ്പർ ബൈക്ക് അവതരിപ്പിച്ചു. ഒഎഒ പ്രോ എന്ന പേരിലാണ് ഈ സ്‍പോര്‍ട്‍സ് ഇവി ബൈക്ക് എത്തുന്നത്. ഈ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന പരമ്പരാഗത ഇന്ധന മോട്ടോർസൈക്കിളുകൾ മോഡലുകള്‍ക്ക് സമാനമാണ്.

ഒഎഒ പ്രോ എന്ന കൺസെപ്റ്റ് ഫോമിൽ 2022-ൽ അനാച്ഛാദനം ചെയ്യപ്പെട്ട മോഡല്‍ ആര്‍എക്സ് എന്ന പേരിലാകും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 10kW (ഏകദേശം 13.41 എച്ച്പി) പവർ വാഗ്ദാനം ചെയ്യുന്ന 6.4 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. മോട്ടോർസൈക്കിളിന് നാല് സ്പീഡ് ട്രാൻസ്‍മിഷനും ലഭിക്കുന്നു. അത് ഇവികൾക്ക് അസാധാരണമാണ്. നാല് സ്പീഡ് ട്രാൻസ്മിഷന്റെ സാന്നിധ്യം ഒരു സാധാരണ ഗിയർലെസ് ഇലക്ട്രിക് ബൈക്കിനേക്കാൾ ഒരു ഐസിഇ മോട്ടോർസൈക്കിളിന്റെ അനുഭവം നൽകുന്നു. 170 കിലോമീറ്ററാണ് ഈ മോട്ടോർസൈക്കിളിന്റെ റേഞ്ച്. 

ആ ഫഠ് ഫഠ് ശബ്‍ദം തൊട്ടരികെ, എൻഫീല്‍ഡ് ജനപ്രിയൻ എത്തുക മോഹവിലയില്‍!

ഈ മോട്ടോർസൈക്കിളിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 96 കിലോമീറ്ററാണ്, ഇത് ട്രിപ്പിൾ അക്ക കണക്കുകൾ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശങ്കയുണ്ടാക്കിയേക്കാം.  ഒഎഒ പ്രോയുടെ ഭാരത്തെക്കുറിച്ച് പറയുമ്പോൾ, അതിന്റെ കർബ് ഭാരം വെറും 164 കിലോഗ്രാം ആണ്.  ഇത് ദൈനംദിന യാത്രയ്ക്ക് സൗകര്യപ്രദമാക്കുന്നു. മോട്ടോർസൈക്കിളിന്റെ സീറ്റ് ഉയരം 790 എംഎം ആണ്. എൽസിഡി ഡിസ്പ്ലേ, ഫുൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മറ്റ് ചില സവിശേഷതകളാണ്. 

ക്യുജെ മോട്ടോർ ഒഎഒ പ്രോയുടെ വില 29,999 യുവാൻ ആണ്. ഇത് ഏകദേശം 3.45 ലക്ഷം ഇന്ത്യൻ രൂപയോളം വരും. അതേസമയം ഈ ഇലക്ട്രിക് സ്പോർട്സ് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

youtubevideo

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം